മനാമ: മുൻ അന്തർദേശീയ കായിക താരവും കോഴിക്കോട് ജില്ല അത്ലറ്റിക് അസോസിയേഷൻ ജോ. സെക്രട്ടറിയുമായിരുന്ന വി.വി. വിനോദ് കുമാറിെൻറ ഒന്നാം ചരമവാർഷിക ദിനത്തിൽ പീപ്ൾസ് ഫോറം ബഹ്റൈൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ദേശീയ, അന്തർദേശീയ കായിക മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള വിനോദിെൻറ വേർപാടിലൂടെ പ്രഗല്ഭനായ അത്ലറ്റിനെയാണ് നഷ്ടമായതെന്ന് അനുസ്മരണ യോഗത്തിൽ മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ പറഞ്ഞു. പീപ്ൾസ് ഫോറം ജനറൽ സെക്രട്ടറി വി.വി. ബിജുകുമാർ വിനോദിെൻറ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.