മനാമ: അൽ റയ്യാൻ സെന്റർ ഫെബ്രുവരി 25ന് വൈകീട്ട് 7.30ന് സംഘടിപ്പിക്കുന്ന അവാർഡ് പ്രോഗ്രാമിന്റെ സ്വാഗതം സംഘം രൂപവത്കരിച്ചു. ഹംസ അമേത്ത്, നസീർ നിള എന്നിവർ നേതൃത്വം നൽകും.
അൽ റയ്യാൻ സെന്റർ വിജയകരമായി നടത്തിവരുന്ന വിവിധ കോഴ്സുകളിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള അവാർഡുകളാണ് വിതരണം ചെയ്യുന്നത്. കൂടാതെ ഹിഫ് ദുൽ ഖുർആൻ കോഴ്സിലും മലയാള ഭാഷാപഠന പരമ്പരയിലും മദ്റസ രണ്ടാം പാദ പരീക്ഷയിലും ഉന്നത വിജയവും മാർക്കുകളും കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ്, സർട്ടിഫിക്കറ്റുകൾ, ട്രോഫികൾ എന്നിവ നൽകും. നാഷനൽ, സംസ്ഥാന അവാർഡ് ജേതാവും ഗ്ലോബൽ ട്രെയ്നറും മികച്ച മെന്ററുമായ പ്രഫ. ഉമർ ശിഹാബ് നേതൃത്വം നൽകുന്ന സയന്റിഫിക് പാരന്റിങ് പ്രോഗ്രാമും ഇതോടനുബന്ധിച്ചുണ്ടാകും. 'കൺകുളിർമ കുട്ടികളിലൂടെ' എന്ന വിഷയത്തിൽ പണ്ഡിതൻ സമീർ ഫാറൂഖി പ്രഭാഷണം നടത്തും. പരിപാടികൾ സൂമിലൂടെയും യൂട്യൂബിലൂടെയും ലൈവായി കാണാനുള്ള സൗകര്യം ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ അൽ റയ്യാൻ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം നേതൃത്വം വഹിച്ചു. ഹംസ അമേത്ത് സ്വാഗതവും രിസാലുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.