‘വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​യ​ന്ത്ര​ണം നീ​ട്ടാ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം’

മ​നാ​മ: വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​യ​ന്ത്ര​ണം മൂ​ന്നു മാ​സ​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് മൈ​ഗ്ര​ന്റ് വ​ർ​ക്കേ​ഴ്സ് പ്രൊ​ട്ട​ക്ഷ​ൻ സൊ​സൈ​റ്റി (എം.​ഡ​ബ്ല്യു.​പി.​എ​സ്). പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷി​ത​ത്വ​വും ക്ഷേ​മ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണി​ത്.

വേ​ന​ലി​ൽ ക​ഠി​ന​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തി​ന് സ​ർ​ക്കാ​റി​നെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്നും മൈ​ഗ്ര​ന്റ് വ​ർ​ക്കേ​ഴ്സ് പ്രൊ​ട്ട​ക്ഷ​ൻ സൊ​സൈ​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ മോ​ന അ​ൽ​മോ​യി​ദ് പ​റ​ഞ്ഞു.

ര​ണ്ട് മാ​സ​ത്തെ വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​യ​ന്ത്ര​ണം നീ​ട്ട​ണ​​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട് എം.​ഡ​ബ്ല്യു.​പി.​എ​സ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രു​ന്നു. തൊ​ഴി​ൽ മ​ന്ത്രി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Welcome the decision to extend summer work restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.