മനാമ: കോവിഡ് പ്രതിസന്ധിമൂലം ജീവിത പ്രതിസന്ധി അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ വിഭവങ്ങൾ വെൽകെയറിെൻറ നേതൃത്വത്തിൽ എത്തിച്ചുനൽകി. കോവിഡ് പ്രതിസന്ധി രൂപപ്പെട്ടതുമുതൽ സോഷ്യൽ വെൽഫെയർ അസോസിയേഷെൻറ ജനസേവന വിഭാഗമായ വെൽകെയർ നടത്തിവരുന്ന 'അടുപ്പം കുറഞ്ഞാലും അടുപ്പുകൾ പുകയണം' എന്ന പദ്ധതിയുടെ ഭാഗമായി മലബാർ ഗോൾഡുമായി സഹകരിച്ചാണ് തൊഴിലാളികൾക്ക് കിറ്റുകൾ നൽകിയത്. മലബാർ ഗോൾഡ് ബഹ്റൈൻ കൺട്രി കോഒാഡിനേറ്റർ ഇസ്ഹാഖ്, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ബദ്റുദ്ദീൻ പൂവാർ, വെൽകെയർ എക്സിക്യൂട്ടിവ് അംഗങ്ങളായ മൂസ കെ. ഹസൻ, അബ്ദുൽ ഹഖ്, മഹ്മൂദ് മായൻ, ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.