ജി.​സി.​സി ഇ​സ്‌​ലാ​ഹി കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ല​ക്ഷ​ദ്വീ​പ്, പ്ര​വാ​സി​ക​ൾ പ്ര​തി​ക​രി​ക്കു​ന്നു’ എ​ന്ന പ​രി​പാ​ടി​യി​ൽ​നി​ന്ന് 

ലക്ഷദ്വീപിൽ നടക്കുന്നത് ഭരണഘടനക്ക് നിരക്കാത്ത നടപടികൾ –ജോൺ ബ്രിട്ടാസ് എം.പി

മ​നാ​മ: ല​ക്ഷ​ദ്വീ​പി​ൽ പ്ര​ഫു​ൽ പ​ട്ടേ​ൽ എ​ന്ന അ​ഡ്​​മി​നി​സ്ട്രേ​റ്റ​ർ ന​ട​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ ന​ട​പ​ടി​ക​ളാ​ണെ​ന്ന് രാ​ജ്യ​സ​ഭ അം​ഗം ജോ​ൺ ബ്രി​ട്ടാ​സ്. ജി.​സി.​സി ഇ​സ്‌​ലാ​ഹി കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച 'ല​ക്ഷ​ദ്വീ​പ്, പ്ര​വാ​സി​ക​ൾ പ്ര​തി​ക​രി​ക്കു​ന്നു' എ​ന്ന പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്ന സം​ജ്ഞ രൂ​പ​പ്പെ​ടു​ന്ന​ത് സാം​സ്‌​കാ​രി​ക​വും സാ​മ്പ​ത്തി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യി പ്ര​ത്യേ​കം സം​ര​ക്ഷി​ക്കേ​ണ്ട മേ​ഖ​ല​ക​ൾ എ​ന്ന നി​ല​യി​ലാ​ണ്. ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന ഈ ​പ​രി​ര​ക്ഷ​യാ​ണ് ദ്വീ​പി​ൽ ത​ക​ർ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ല​ക്ഷ​ദ്വീ​പ് റെ​ഗു​ലേ​ഷ​ൻ അ​തോ​റി​റ്റി ആ​ക്​​ട്​ ന​ട​പ്പാ​ക്കു​ക വ​ഴി ദ്വീ​പ് ജ​ന​ത​യു​ടെ ഭൂ​മി കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യി കൈ​യേ​റാ​നു​ള്ള വാ​തി​ലു​ക​ൾ തു​റ​ക്കു​ക​യാ​ണെ​ന്ന് ല​ക്ഷ​ദ്വീ​പ് പാ​ർ​ല​മെൻറ്​ അം​ഗം മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ പ​റ​ഞ്ഞു. ഇ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഗു​ണ്ട ആ​ക്​​ട്​ പോ​ലെ ക​രി​നി​യ​മം അ​ടി​ച്ചേ​ൽ​പി​ച്ച്​ ദ്വീ​പ് ജ​ന​ത​യെ നി​ശ്ശ​ബ്​​ദ​മാ​ക്കാ​മെ​ന്നു ക​രു​തു​ക​യാ​ണെ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഗു​ണ്ട ആ​ക്​​ട്​ പ്ര​കാ​രം കു​റ്റം ചെ​യ്യാ​തെ ത​ന്നെ സം​ശ​യ​ത്തി​െൻറ മു​ന​യി​ൽ നി​ർ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന ജ​നാ​ധി​പ​ത്യ ധ്വം​സ​ന​മാ​ണ് ദ്വീ​പി​ൽ ന​ട​ക്കു​ന്ന​ത് എ​ന്ന് മീ​ഡി​യ​വ​ൺ സീ​നി​യ​ർ ന്യൂ​സ്‌ എ​ഡി​റ്റ​ർ അ​ഭി​ലാ​ഷ് മോ​ഹ​ന​ൻ പ​റ​ഞ്ഞു.

മു​ൻ എം.​എ​ൽ.​എ വി.​ടി. ബ​ൽ​റാം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജ​ഹാ​ൻ മാ​ട​മ്പാ​ട്ട്, ബ​ഷീ​ർ വ​ള്ളി​ക്കു​ന്ന് (സൗ​ദി), സു​രേ​ഷ് വ​ല്ല​ത്ത് (ആ​സ്ട്രേ​ലി​യ), നൗ​ഷാ​ദ് കെ.​ടി (ബ​ഹ്‌​റൈ​ൻ), ടി.​വി. ഹി​ക്​​മ​ത്ത്‌ (കു​വൈ​ത്ത്‌), ഡോ. ​അ​ൻ​വ​ർ സാ​ദ​ത്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ.​എ​സ്.​എം കേ​ര​ള) എ​ന്നി​വ​രും സം​സാ​രി​ച്ചു.

ജി.​സി.​സി ഇ​സ്‌​ലാ​ഹി കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ലാ​ഹ്‌ കാ​രാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി സ്വാ​ഗ​ത​വും മു​ജീ​ബ്‌ മ​ദ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - What is happening in Lakshadweep is unconstitutional - John Brittas MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.