വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ഓഫിസ് ഉദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: വേൾഡ് മലയാളി കൗൺസിൽ 13ാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസിന്റെ ഓഫിസ് ഉദ്ഘാടനം ജുഫൈർ ഗോൾഡൻ അൽ നവറസ് ഹോട്ടലിൽ നടന്നു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ എബ്രഹാം സാമുവേൽ, ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ചെയർമാൻ ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, വൈസ് ചെയർമാൻ വിനോദ് നാരായണൻ, ട്രഷറർ ജിജോ ബേബി, അസി. സെക്രട്ടറി ഗണേഷ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ സ്കൂൾ ചെയർമാനും ഡബ്ല്യു.എം.സി ഗ്ലോബൽ മുൻ വൈസ് പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് രക്ഷാധികാരിയുമായ ഡോ. പി.വി. ചെറിയാൻ, ബഹ്റൈൻ പ്രോവിൻസ് രക്ഷാധികാരി ദേവരാജ് ഗോവിന്ദൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഗോൾഡൻ അൽ നവറസ് ഹോട്ടലിന്റെ നാലാമത്തെ നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് വനിത വിഭാഗം പ്രസിഡന്റ് കൃപ രാജീവ്, ജനറൽ സെക്രട്ടറി രേഖ രാഘവൻ, കലാവിഭാഗം സെക്രട്ടറി സ്വാതി പ്രമോദ്, മറ്റ് എക്സി.കമ്മിറ്റി അംഗങ്ങളായ രാജീവ് വെള്ളിക്കോത്ത്, മിനി പ്രമിലേഷ്, ഭവിഷ അനൂപ്, അശ്വിനി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജൂൺ 23 മുതൽ 25 വരെ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ ബഹ്റൈൻ ടൂറിസം മന്ത്രാലയത്തിന്റെ രക്ഷാധികാരത്തിൽ നടക്കുന്ന പരിപാടിയിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയുടെയും ബഹ്റൈന്റെയും സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന കലാ സാംസ്കാരിക പരിപാടികളും, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകളും കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.