മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുതുതായി അനുവദിച്ചു തുടങ്ങിയ ഫ്ലെക്സിബിൾ വർക് പെർമിറ്റ് എടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ മധ്യവർത്തികളുടെ വലയിൽ വീഴരുതെന്ന് അധികൃതർ. സാധാരണക്കാരായ പ്രവാസികളെ പല സാേങ്കതികത്വവും പറഞ്ഞാണ് ഏജൻറുമാർ വലയിൽ വീഴ്ത്തുന്നത്. ഇത്തരക്കാരെ ഒഴിവാക്കി എൽ.എം.ആർ.എയെ നേരിട്ട് സമീപിക്കണമെന്ന് ചീഫ് എക്സിക്യൂട്ടിവ് ഉസാമ അൽ അബ്സി പറഞ്ഞു. പ്രാദേശിക പത്രവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലെക്സി പെർമിറ്റ് പദ്ധതി അത്യന്തം ലളിതമാണ്. ഇതിനിടയിലുണ്ടാകുന്ന ഏത് തരം ചൂഷണവും പദ്ധതിക്കെതിരായ സന്ദേശമാണ് നൽകുക. അതിനാൽ അത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. -ഉസാമ പറഞ്ഞു.
ഇൗ മാസം 23ന് സിത്രയിലെ എൽ.എം.ആർ.എ ഒാഫിസിൽ നിന്നാണ് പെർമിറ്റ് അനുവദിച്ച് തുടങ്ങിയത്. ഇതിനകം 100ലധികം പേർ പെർമിറ്റ് എടുത്തിട്ടുണ്ട്. ഒരു മണിക്കൂറിനകം പെർമിറ്റ് സ്വന്തമാക്കാവുന്ന രീതിയിലാണ് സിത്ര ഒാഫിസിൽ കാര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. പെർമിറ്റിനെ കുറിച്ച് അറിയാൻ താൽപര്യമുള്ളവർക്ക് 17103103 എന്ന നമ്പറിൽ വിളിക്കുകയോ www.lmra.bh എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
തൊഴിലാളികൾ സ്വയം സ്പോൺസർമാരാകുന്ന പുതിയ സംവിധാനമായ ഫ്ലെക്സിബിൾ വർക് പെർമിറ്റ്. ഫ്ലെക്സി പെർമിറ്റിനോട് പ്രവാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മിഡിൽ ഇൗസ്റ്റിൽ തന്നെ ആദ്യമായാണ് ഇൗ നീക്കം നടക്കുന്നത്.പ്രതിമാസം 2,000 പെർമിറ്റുകൾ വീതമാണ് അനുവദിക്കുന്നത്.ഏതാണ്ട് 60,000ത്തിലധികം അനധികൃത തൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ് അനുമാനം. രണ്ടുവർഷം കൊണ്ട് 48,000 പേർക്ക് ഫ്ലെക്സി പെർമിറ്റ് അനുവദിക്കാനാകും. പെർമിറ്റ് എടുക്കുന്നവരുടെ പാസ്പോർട്ടിൽ റെസിഡൻസി സ്റ്റിക്കർ പതിക്കും.തങ്ങൾ ഫ്ലെക്സിബിൾ പെർമിറ്റിന് അപേക്ഷിക്കാൻ യോഗ്യരാണോ എന്ന കാര്യമറിയാൻ നിരവധി പേർ എൽ.എം.ആർ.എ വെബ്സൈറ്റ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യം അറിയാൻ 33150150 എന്ന നമ്പറിലേക്ക് മെസേജ് അയക്കുകയും ചെയ്യാം. മെസേജ് അയക്കുേമ്പാൾ തങ്ങളുടെ സി.പി.ആർ നമ്പർ മാത്രം അയച്ചാൽ മതിയാകും.
യോഗ്യരായവരെ എൽ.എം.ആർ.എ കോൾ സെൻററിൽ നിന്ന് വിളിക്കുകയും അവർക്ക് അപ്പോയൻറ്മെൻറ് ലഭ്യമാക്കുകയും െചയ്യും. സ്വന്തം മൊബൈലിൽ നിന്നാണ് മെസേജ് അയക്കേണ്ടത്. ഭാവിയിൽ ഇൗ നമ്പറിലേക്കായിരിക്കും എൽ.എം.ആർ.എയിൽ നിന്ന് വിളിക്കുക.പെർമിറ്റിനായി ഒരാൾക്ക് രണ്ടുവർഷത്തേക്ക് 1,169 ദിനാർ ചെലവിടേണ്ടി വരും. 60 വയസിന് താഴെ പ്രായമുള്ള അനധികൃത പ്രവാസി തൊഴിലാളികൾക്ക് (നിലവിൽ വർക് പെർമിറ്റ് ഇല്ലാത്തവർ) അപേക്ഷ നൽകാം. കമ്പനികൾ പെർമിറ്റ് റദ്ദാക്കിയവർക്കും അപേക്ഷ നൽകാം. നിലവിൽ വിസ ഇല്ലാത്തവരാണെങ്കിൽ അവർക്ക് വലിയ പിഴ നൽകേണ്ടതില്ല. പകരം ഡിസ്കൗണ്ട് നിരക്കായ 15 ദിനാർ നൽകിയാൽ മതി.
റെസ്റ്റോറൻറുകൾ, ഹോട്ടലുകൾ, സലൂണുകൾ എന്നിവടങ്ങളിൽ േജാലി ചെയ്യാൻ താൽപര്യപ്പെടുന്നവർ അപേക്ഷക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഇവർക്ക് ഫ്ലെക്സി ഹോസ്പിറ്റാലിറ്റി പെർമിറ്റ് ആണ് നൽകുക.ഫ്ലെക്സിബിൾ പെർമിറ്റ് എടുക്കുന്നവർക്ക് എൽ.എം.ആർ.എ ഫോേട്ടാ പതിച്ച നീല നിറത്തിലുള്ള കാർഡ് അനുവദിക്കും. ഇത് എല്ലാ ആറുമാസം കൂടുേമ്പാഴും സൗജന്യമായി പുതുക്കാം. രണ്ടുവർഷമാണ് വിസ കാലാവധി. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും നാട്ടിൽപോയി തിരികെ വരാം. നാട്ടിൽ പോകുന്ന വേളയിൽ പ്രതിമാസ ഫീസായ 30 ദിനാർ അഡ്വാൻസായി അടക്കാൻ ശ്രദ്ധിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ പെർമിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.