Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ലെക്​സി വർക്​...

ഫ്ലെക്​സി വർക്​ പെർമിറ്റ്​: ഇടനിലക്കാരുടെ കെണിയിൽ വീഴരുതെന്ന്​ അധികൃതർ 

text_fields
bookmark_border
workers
cancel

മനാമ: ലേബർ മാർക്കറ്റ്​ റെഗുലേറ്ററി അതോറിറ്റി പുതുതായി അനുവദിച്ചു തുടങ്ങിയ ഫ്ലെക്​സിബിൾ വർക്​ പെർമിറ്റ്​ എടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ മധ്യവർത്തികളുടെ വലയിൽ വീഴരുതെന്ന്​ അധികൃതർ. സാധാരണക്കാരായ പ്രവാസികളെ പല സാ​േങ്കതികത്വവും പറഞ്ഞാണ്​ ഏജൻറുമാർ വലയിൽ വീഴ്​ത്തുന്നത്​. ഇത്തരക്കാരെ ഒഴിവാക്കി എൽ.എം.ആർ.എയെ നേരിട്ട്​ സമീപിക്കണമെന്ന്​ ചീഫ്​ എക്​സിക്യൂട്ടിവ്​ ഉസാമ അൽ അബ്​സി പറഞ്ഞു. പ്രാദേശിക പത്രവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലെക്​സി പെർമിറ്റ്​ പദ്ധതി അത്യന്തം ലളിതമാണ്​. ഇതിനിടയിലുണ്ടാകുന്ന ഏത്​ തരം ചൂഷണവും പദ്ധതിക്കെതിരായ സന്ദേശമാണ്​ നൽകുക. അതിനാൽ അത്​ ഒരു തരത്തിലും ​പ്രോത്സാഹിപ്പിക്കില്ല. -ഉസാമ പറഞ്ഞു.

ഇൗ മാസം 23ന്​ സിത്രയിലെ എൽ.എം.ആർ.എ ഒാഫിസിൽ നിന്നാണ്​ പെർമിറ്റ്​ അനുവദിച്ച്​ തുടങ്ങിയത്​. ഇതിനകം 100ലധികം പേർ പെർമിറ്റ്​ എടുത്തിട്ടുണ്ട്​. ഒരു മണിക്കൂറിനകം പെർമിറ്റ്​ സ്വന്തമാക്കാവുന്ന രീതിയിലാണ്​ സിത്ര ഒാഫിസിൽ കാര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്​. പെർമിറ്റിനെ കുറിച്ച്​ അറിയാൻ താൽപര്യമുള്ളവർക്ക്​ 17103103 എന്ന നമ്പറിൽ വിളിക്കുകയോ www.lmra.bh എന്ന വെബ്​സൈറ്റ്​ സന്ദർശിക്കുകയോ ചെയ്യാം.

തൊഴിലാളികൾ സ്വയം സ്​പോൺസർമാരാകുന്ന  പുതിയ സംവിധാനമായ ഫ്ലെക്​സിബിൾ വർക്​ പെർമിറ്റ്​. ഫ്ലെക്​സി പെർമിറ്റിനോട്​ പ്രവാസികളിൽ നിന്ന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​.മിഡിൽ ഇൗസ്​റ്റിൽ തന്നെ ആദ്യമായാണ്​ ഇൗ നീക്കം നടക്കുന്നത്​.പ്രതിമാസം 2,000 പെർമിറ്റുകൾ വീതമാണ്​ അനുവദിക്കുന്നത്​.ഏതാണ്ട്​ 60,000ത്തിലധികം അനധികൃത തൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ്​ അനുമാനം. രണ്ടുവർഷം കൊണ്ട്​ 48,000 പേർക്ക്​ ​ഫ്ലെക്​സി പെർമിറ്റ്​ അനുവദിക്കാനാകും. പെർമിറ്റ്​ എടുക്കുന്നവരുടെ​ പാസ്​പോർട്ടിൽ റെസിഡൻസി സ്​റ്റിക്കർ പതിക്കും.തങ്ങൾ ഫ്ലെക്​സിബിൾ പെർമിറ്റിന്​ അപേക്ഷിക്കാൻ യോഗ്യരാണോ എന്ന കാര്യമറിയാൻ നിരവധി പേർ എൽ.എം.ആർ.എ വെബ്​സൈറ്റ്​ പരിശോധിക്കുന്നുണ്ട്​. ഇക്കാര്യം അറിയാൻ 33150150 എന്ന നമ്പറിലേക്ക്​ മെസേജ്​ അയക്കു​കയും ചെയ്യാം.  മെസേജ്​ അയക്കു​േമ്പാൾ തങ്ങളുടെ സി.പി.ആർ നമ്പർ മാത്രം അയച്ചാൽ മതിയാകും.

യോഗ്യരായവരെ ​എൽ.എം.ആർ.എ കോൾ സ​െൻററിൽ നിന്ന്​ വിളിക്കുകയും അവർക്ക്​ അപ്പോയൻറ്​മ​െൻറ്​ ലഭ്യമാക്കുകയും ​െചയ്യും. സ്വന്തം മൊബൈലിൽ നിന്നാണ്​ മെസേജ്​ അയക്കേണ്ടത്​. ഭാവിയിൽ ഇൗ നമ്പറിലേക്കായിരിക്കും എൽ.എം.ആർ.എയിൽ നിന്ന്​ വിളിക്കുക.പെർമിറ്റിനായി ഒരാൾക്ക്​ രണ്ടുവർഷത്തേക്ക്​ 1,169 ദിനാർ ചെലവിടേണ്ടി വരും. 60 വയസിന്​ താഴെ പ്രായമുള്ള അനധികൃത പ്രവാസി തൊഴിലാളികൾക്ക്​ (നിലവിൽ വർക്​ പെർമിറ്റ്​ ഇല്ലാത്തവർ)  അപേക്ഷ നൽകാം. കമ്പനികൾ പെർമിറ്റ്​ റദ്ദാക്കിയവർക്കും അപേക്ഷ നൽകാം. നിലവിൽ വിസ ഇല്ലാത്തവരാണെങ്കിൽ അവർക്ക്​ വലിയ പിഴ നൽകേണ്ടതില്ല. പകരം ഡിസ്​കൗണ്ട്​ നിരക്കായ 15 ദിനാർ നൽകിയാൽ മതി. 

റെസ്​റ്റോറൻറുകൾ, ഹോട്ടലുകൾ, സലൂണുകൾ എന്നിവടങ്ങളിൽ ​േജാലി ചെയ്യാൻ താൽപര്യപ്പെടുന്നവർ അപേക്ഷക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഇവർക്ക്​ ഫ്ലെക്​സി ഹോസ്​പിറ്റാലിറ്റി പെർമിറ്റ്​ ആണ്​ നൽകുക.ഫ്ലെക്​സിബിൾ പെർമിറ്റ്​ എടുക്കുന്നവർക്ക്​ എൽ.എം.ആർ.എ ഫോ​േട്ടാ പതിച്ച നീല നിറത്തിലുള്ള കാർഡ്​ അനുവദിക്കും. ഇത്​ എല്ലാ ആറുമാസം കൂടു​േമ്പാഴും സൗജന്യമായി പുതുക്കാം. രണ്ടുവർഷമാണ്​ വിസ കാലാവധി. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും നാട്ടിൽപോയി തിരികെ വരാം. നാട്ടിൽ പോകുന്ന വേളയിൽ പ്രതിമാസ ഫീസായ 30 ദിനാർ അഡ്വാൻസായി അടക്കാൻ ശ്രദ്ധിക്കണം. ഇതിൽ വീഴ്​ച വരുത്തിയാൽ പെർമിറ്റ്​ റദ്ദാകുന്ന സ്​ഥിതിയുണ്ടാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newswork permitmalayalam news
News Summary - work permit -bahrain-gulf news
Next Story