പ്രതീകാത്മക ചിത്രം

ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണം; ഹെ​യ​ർ ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ഫെ​ബ്രു​വ​രി നാ​ലി​ന്

മ​നാ​മ: ലോ​ക കാ​ൻ​സ​ർ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഫെ​ബ്രു​വ​രി നാ​ലി​ന് ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത്പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പും ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ​യും സം​യു​ക്ത​മാ​യി ഹെ​യ​ർ ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ബ​ഹ്‌​റൈ​നി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ക്യാ​മ്പ് ആ​ദ്യ​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് പ്ര​സി​ഡ​ന്റ് ഡോ. ​പി. വി. ​ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ടി. സ​ലിം, ബ​ഹ്റൈ​ൻ പ്ര​തി​ഭ സെ​ക്ര​ട്ട​റി മി​ജോ​ഷ് മൊ​റാ​ഴ, പ്ര​സി​ഡ​ന്റ് ബി​നു മ​ണ്ണി​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​ജീ​ബ് മീ​രാ​ൻ, നു​ബി​ൻ അ​ൻ​സാ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കീ​മോ​തെ​റ​പ്പി പോ​ലു​ള്ള ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മു​ടി കൊ​ഴി​യു​മ്പോ​ൾ വി​ഗ് ഉ​ണ്ടാ​ക്കി ന​ൽ​കാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന ത​ല​മു​ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. താ​ല്പ​ര്യ​മു​ള്ള ഏ​തൊ​രാ​ൾ​ക്കും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കാം. ചു​രു​ങ്ങി​യ​ത് 21 സെ​ന്റീ​മീ​റ്റ​ർ നീ​ള​ത്തി​ൽ മു​റി​ച്ചെ​ടു​ക്കു​ന്ന ത​ല​മു​ടി ഒ​രു പ്ലാ​സ്റ്റി​ക്ക് ക​വ​റി​ലാ​ക്കി ഫെ​ബ്രു​വ​രി നാ​ലി​ന് വൈ​കീ​ട്ട് ആ​റ് മു​ത​ൽ ഏ​ഴ് വ​രെ ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് കൈ​മാ​റാം. ക്യാ​മ്പി​ന്റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 33750999, 36736599, 38366511 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - World Cancer Day; Hair Donation Camp on February 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.