മനാമ: ബഹ്റൈന്‍ ദേശീയദിനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സിലും ലൈറ്റ് ഓഫ് കയ്ൻഡ്നെസും അദ്ലിയ അല്‍ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന മെഗാ സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി.
ഐ.സി.ആര്.എഫ് ചെയര്മാന് അരുള്‍ദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സ് പ്രസിഡൻറ് എഫ്.എം. ഫൈസല്‍ അധ്യക്ഷതവഹിച്ചു.
ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്മാന് പ്രദീപ് പുറവങ്കര, സി.സി.എ മുന്‍ സാരഥി ജോണ്‍ അയ്പ്, സാമൂഹിക പ്രവര്‍ത്തകരായ കെ.ടി. സലീം, റഫീക്ക് അബ്ദുല്ല, സുനില്‍ ബാബു പടവ്, ഹാരിസ് പഴയങ്ങാടി, അന്‍വര്‍ ശൂരനാട്, അജിത് കുടുംബ സൗഹൃദവേദി, സത്യൻ പേരാമ്പ്ര, സിജി ബഹ്റൈൻ ചെയര്മാന് ഷിബു പത്തനംതിട്ട, മൈത്രി സാരഥികളായ നൗഷാദ് മഞ്ഞപ്ര, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധികളായ ആസിഫ്, ലിജോയ് തുടങ്ങിയവർ സംസാരിച്ചു.
ലൈറ്റ് ഓഫ് കയ്ൻഡ്നെസ് സാരഥികളായ സയ്യിദ് ഹനീഫ്, യൂസുഫ് കെ.പി, സഫീല യൂസുഫ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ തോമസ് ഫിലിപ്പ്, മണിക്കുട്ടന് എന്നിവര്‍ നേതൃത്വംനല്കി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സ് സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും അസി. സെക്രട്ടറി ഷൈജു കന്പ്രത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.