മനാമ: വേൾഡ് മലയാളി കൗൺസിൽ കേരളപ്പിറവി ആഘോഷവും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും 23ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളീയം'23 പേരിൽ അരങ്ങേറുന്ന പരിപാടിയിൽ കഥകളി, കേരളനടനം, മോഹിനിയാട്ടം, പരമ്പരാഗത വാദ്യോപകരണ നൃത്തസംഗീത സമന്വയം, ഒപ്പന, മാർഗംകളി എന്നീ തനതായ കേരള കലകളുടെ ആവിഷ്കാരവും അരങ്ങേറും.
കേരളത്തിലെയും ബഹ്റൈനിലെയും അറിയപ്പെടുന്ന 100ലേറെ കലാകാരന്മാരും, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരും ലോക മലയാളീ കൗൺസിൽ ഗ്ലോബൽ, റീജനൽ ഭാരവാഹികളും പങ്കെടുക്കുമെന്ന് ബഹ്റൈൻ പ്രൊവിൻസ് ചെയർമാൻ കെ. ദേവ്രാജ്, പ്രസിഡന്റ് എബ്രഹാം സാമുവൽ, സെക്രട്ടറി അമൽദേവ്, ട്രഷറർ ഹരീഷ് നായർ, പ്രോഗ്രാം കൺവീനർ ജിജോ ബേബി, വൈസ് ചെയർപേഴ്സൺ ഡോ. സുരഭില പാട്ടാളി, വൈസ് ചെയർമാൻ വിനോദ് നാരായണൻ, എം.എം നസീർ, പ്രോഗ്രാം കോഓഡിനേറ്റർസ് ഷെജിൻ സുജിത്, അനു അലൻ, എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.