Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം 23ന്

text_fields
bookmark_border
keralapiravi
cancel

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വും, പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​ന​വും 23ന് ​ഇ​ന്ത്യ​ൻ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കേ​ര​ളീ​യം'23 പേ​രി​ൽ അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​യി​ൽ ക​ഥ​ക​ളി, കേ​ര​ള​ന​ട​നം, മോ​ഹി​നി​യാ​ട്ടം, പ​ര​മ്പ​രാ​ഗ​ത വാ​ദ്യോ​പ​ക​ര​ണ നൃ​ത്ത​സം​ഗീ​ത സ​മ​ന്വ​യം, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി എ​ന്നീ ത​ന​താ​യ കേ​ര​ള ക​ല​ക​ളു​ടെ ആ​വി​ഷ്കാ​ര​വും അ​ര​ങ്ങേ​റും.

കേ​ര​ള​ത്തി​ലെ​യും ബ​ഹ്‌​റൈ​നി​ലെ​യും അ​റി​യ​പ്പെ​ടു​ന്ന 100ലേ​റെ ക​ലാ​കാ​ര​ന്മാ​രും, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും ലോ​ക മ​ല​യാ​ളീ കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ, റീ​ജ​ന​ൽ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ കെ. ​ദേ​വ്‌​രാ​ജ്, പ്ര​സി​ഡ​ന്റ് എ​ബ്ര​ഹാം സാ​മു​വ​ൽ, സെ​ക്ര​ട്ട​റി അ​മ​ൽ​ദേ​വ്, ട്ര​ഷ​റ​ർ ഹ​രീ​ഷ് നാ​യ​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജി​ജോ ബേ​ബി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​സു​ര​ഭി​ല പാ​ട്ടാ​ളി, വൈ​സ് ചെ​യ​ർ​മാ​ൻ വി​നോ​ദ് നാ​രാ​യ​ണ​ൻ, എം.​എം ന​സീ​ർ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​സ് ഷെ​ജി​ൻ സു​ജി​ത്, അ​നു അ​ല​ൻ, എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - World Malayali Council-Keralapiravi celebration on 23rd
Next Story