ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ ചേരാൻ (ഫ്ലക്സി വിസ)ആദ്യം ചെയ്യേണ്ടത് എൽ.എം.ആർ.എ രജിസ്ട്രേഷൻ സ്റ്റാറ്റസിൽ പോയി സി.പി.ആർ നമ്പർ നൽകി എലിജിബിലിറ്റി പരിശോധിക്കുകയാണ്. യോഗ്യരാണെങ്കിൽ പച്ച നിറം കാണിക്കും 33150150 യിൽ സി.പി.ആർ നമ്പർ എസ്.എം.എസ് ചെയ്താലും നിങ്ങൾ യോഗ്യത സംബന്ധിച്ച് മറുപടി ലഭിക്കും. 17103103യിൽ കോൾ ചെയ്ത് സി.പി.ആർ നമ്പർ പറഞ്ഞാലും മറുപടി ലഭിക്കും. ഇത് മൂന്നുമല്ലെങ്കിൽ www.lmra.bh എന്ന സൈറ്റിൽ കയറി expat പോർട്ടൽ തെരഞ്ഞെടുക്കുക. സി.പി.ആർ നമ്പറും പാസ്പോർട്ട് എക്സ്പയറി ഡേറ്റും കൊടുക്കുക.
അപ്പോൾ യോഗ്യത ഉണ്ടോ എന്ന് കാണിക്കും. അതിനുശേഷം ഓൺലൈനായോ എൽ.എം.ആർ.എ അംഗീകൃത സെന്ററുകൾ വഴിയോ അപേക്ഷ നൽകാം. തെറ്റുകൾ വരാതിരിക്കാൻ എൽ.എം.ആർ.എ അംഗീകൃത സെന്ററുകൾ വഴി അപേക്ഷ നൽകുന്നതാണ് അഭികാമ്യം. അപേക്ഷ സ്വീകരിക്കുകയാണെങ്കിൽ ഒരാഴ്ചക്കുള്ളിൽ മറുപടി ലഭിക്കും. അതിനുശേഷം ബി.എഫ്.സി വഴി പണമടക്കാം. ഒരുവർഷത്തേക്ക് 192+150 ദീനാറാണ് അടയ്ക്കേണ്ടി വരുക. രണ്ടുവർഷത്തേക്കും എടുക്കാം. അവർ 369+150 അടയ്ക്കണം. ഇതിൽ 150 ദീനാർ സെക്യൂരിറ്റി തുകയാണ്. അത് തിരികെ കിട്ടുന്നതാണ്. ഇതു കൂടാതെ 15 ദീനാർ മാസ ഫീസും നൽകണം. മാസ ഫീസ് അടക്കാൻ വൈകിയാൽ അടുത്തമാസം അഞ്ച് ദീനാർ പിഴ വരും. ആദ്യ മാസഫീസ് അടക്കുമ്പോൾ അഞ്ച്ദീനാർ അധികം നൽകണം. ഇത് ഫ്ലക്സി കാർഡിനുള്ള ചാർജാണ്. അപേക്ഷ നൽകാൻ കളർ പാസ്പോർട്ട് കോപ്പി, സി.പി.ആർ കോപ്പി, അഡ്രസ് പ്രൂഫിനുള്ള രേഖകൾ( ഇലക്ട്രിസിറ്റി ബിൽ/ സ്മാർട്ട് കാർഡ് കോപ്പി) എന്നിവ വേണം. 2022 പകുതിക്ക് മുൻപ് വിസ കാലാവധി കഴിഞ്ഞയാളുകൾക്കാണ് ഇപ്പോൾ യോഗ്യത കാണിക്കുന്നത്.
അടുത്ത കാലത്ത് വിസ കാലാവധി കഴിഞ്ഞവർക്ക് പുതിയ തൊഴിലുടമയെ കണ്ടെത്താനുള്ള സമയമുണ്ട്. മുൻപ് ഫ്ലക്സി വിസ എടുത്തിട്ടുള്ളവർ 90 ദീനാർ ഡെപ്പോസിറ്റായി നൽകിയിട്ടുണ്ടാകും. അങ്ങനെ വിസ എടുത്തിട്ട് പുതുക്കാനാവാതെ വരുകയോ, ഏതെങ്കിലും കാരണത്താൽ റദ്ദാകുകയോ ചെയ്തവർക്ക് എലിജിബിലിറ്റി സ്റ്റാറ്റസ് നോക്കി വീണ്ടും അപേക്ഷ നൽകാം. അവർ ഒരു വർഷത്തേക്കോ അല്ലെങ്കിൽ രണ്ടുവർഷത്തേക്കോ ഉള്ള ഫീസ് അടക്കണം. അങ്ങനെയുള്ളവർ ആ വിസ പാസായതിനുശേഷം നിലവിലുള്ള IBAN നമ്പർ സഹിതം അപേക്ഷിച്ചാൽ മുമ്പ് അടച്ച 90 ദീനാർ തിരികെ ലഭിക്കും.
ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ അപേക്ഷ നൽകുമ്പോൾ പ്രഫഷനുകളുടെ ഓപ്ഷനുകൾ ഉണ്ടായിരിക്കും. അതിൽ മൂന്നെണ്ണം തെരഞ്ഞെടുക്കാം. അതിൽ ഒരെണ്ണമാണ് അനുവദിക്കുക. അനുവദിച്ചാൽ വ്യത്യസ്ത തൊഴിലുടമകളുടെ കീഴിൽ ആ പ്രഫഷനിൽ ജോലി ചെയ്യാം. രാജ്യത്തിന്റെ നിയമവ്യവസ്ഥയനുസരിക്കാൻ എല്ലാ പ്രവാസികൾക്കും ബാധ്യതയുണ്ടെന്ന കാര്യം മറക്കാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.