ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഡെ​സേ​ർ​ട്ട് ക്യാ​മ്പി​ൽ​നി​ന്ന്

‘താ​ങ്ക​ൾ​ക്കും ഇ​ട​മു​ണ്ട്’ ഡെ​സേ​ർ​ട്ട് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ഹ​കാ​രി​ക​ൾ​ക്കു​മാ​യി ഡെ​സേ​ർ​ട്ട് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ​ഖീ​റി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ടെൻറി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് എം.​എം. സു​ബൈ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ ന​ദ്‌​വി, അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ​ക്കു​ള്ള സ്വീ​ക​ര​ണ​വും റി​ഫ ഏ​രി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ന​ട​ന്നു.

വ്യ​ത്യ​സ്ത മ​ത്സ​ര​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്ത്രീ​ക​ളു​ടെ അ​ന്താ​ക്ഷ​രി ഗാ​നം എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് റ​ഫീ​ഖ്, സെ​ക്ര​ട്ട​റി ന​ജാ​ഹ്, ക്യാ​മ്പ് ക​ൺ​വീ​ന​ർ യൂ​നു​സ് രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബ്ദു​ൽ ഹ​ഖ്, ഷാ​നി​ബ് കെ.​ടി, ഡോ. ​സാ​ബി​ർ, മൂ​സ കെ. ​ഹ​സ​ൻ, ഉ​ബൈ​സ് തൊ​ടു​പു​ഴ, നാ​സ​ർ അ​യി​ഷാ​സ്, ജാ​ബി​ർ പ​യ്യോ​ളി, ഇ​ർ​ഷാ​ദ് കു​ഞ്ചി​ക്ക​നി, സു​ഹൈ​ൽ റ​ഫീ​ഖ്, ബു​ഷ്റ റ​ഹീം, സോ​ന സ​ക​രി​യ, സ​ക്കീ​ന അ​ബ്ബാ​സ്, സ​ഈ​ദ റ​ഫീ​ഖ്, സൗ​ദ പേ​രാ​മ്പ്ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - You have a place too desert camp organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.