മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. ഹമദ് ടൗൺ ഏരിയയിൽനിന്ന് എത്തിയ ദീപശിഖ റിഫാ ഏരിയ വൈസ് പ്രസിഡന്റ് അഖിൽ, സെക്രട്ടറി സജീർ എന്നിവർക്ക് ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി കൈമാറി. ശേഷം സംഘടിപ്പിച്ച ഏരിയ കൺവെൻഷൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. ജോജി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഓഡിനേറ്റർ ലൈജു തോമസ്, യൂത്ത് ഫെസ്റ്റ് 2024 കമ്മിറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി, സബ് കമ്മിറ്റി കൺവീനർമാരായ ഷംസാദ് കാക്കൂർ, ജസീൽ, ഹരി ഭാസ്കർ റിഫ, ഹമദ് ടൗൺ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യോഗത്തിന് ഏരിയ ഭാരവാഹി സന്തോഷ് സാനി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.