മനാമ: 2023 ജൂൺ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ രാജ്യത്തെ പ്രമുഖ ടെലികോം ഓപറേറ്ററായ സെയ്ൻ ബഹ്റൈനിന്റെ അറ്റാദായം 1.32 ദശലക്ഷം ദീനാറായി. 2022ൽ ഇതേ കാലയളവിൽ 1.28 ദശലക്ഷം ദീനാറായിരുന്നു. 3.2 ശതമാനം വർധനയാണുണ്ടായത്. 2023ലെ ആദ്യ ആറു മാസത്തെ വരുമാനം 37.12 ദശലക്ഷം ദീനാറാണ്. മുൻവർഷത്തേക്കാൾ 10.5 ശതമാനം വർധനയുണ്ടായി. ഈ വർഷം പുതിയ 1,27,000 ഉപഭോക്താക്കളുണ്ടായി.
മൊത്തം 1.14 ദശലക്ഷം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. വർഷത്തിൽ 12.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2023ലെ ഇ.ബി.ഐ.ടി.ഡി.എ 1.7 ശതമാനം വർധിച്ച് 5.44 ദശലക്ഷത്തിലെത്തി. 2023ലെ വരുമാനം 15.7 ശതമാനം വർധിച്ച് 18.95 ദശലക്ഷം ദീനാറായി.
ഓഹരിമൂല്യം മുൻവർഷത്തേതുപോലെ എട്ട് ഫിൽസ് ആയി തുടരുകയാണ്. ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും ഉപഭോക്താക്കൾക്ക് നൂതനമായ സേവനങ്ങൾ നൽകിക്കൊണ്ടും ടെലികമ്യൂണിക്കേഷൻ വ്യവസായത്തിന്റെ മുൻനിരയിലാണ് സെയ്ൻ ബഹ്റൈനെന്ന് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ അലി ആൽ ഖലീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.