മനാമ: നിയമവിരുദ്ധമായി ചെമ്മീൻ പിടിച്ച മൂന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ഒരു മാസത്തെ തടവും 1500 ദീനാർ പിഴയും ചുമത്തി കോടതി. ശിക്ഷ പൂർത്തിയാകുമ്പോൾ ഇവരെ നാടുകടത്തും. കുറ്റക്കാരാണെന്ന് ലോവർ ക്രിമിനൽ കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാവിധി. പിടിച്ചെടുത്ത ചെമ്മീൻ, ബോട്ട്, വലകൾ എന്നിവ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
രാജ്യത്ത് നിരോധിച്ച ബോട്ടം ട്രോൾ വലകൾ ഉപയോഗിച്ച് മീൻ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മൂന്നുപേരും കോസ്റ്റ് ഗാർഡിന്റെ പിടിയിലായത്. കോസ്റ്റ് ഗാർഡിനെ കണ്ട് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കോസ്റ്റ് ഗാർഡ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.