ബഷീർ അമ്പലായി കർമജ്യോതി പുരസ്കാരം ഏറ്റുവാങ്ങുന്നു
മനാമ: ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും, പുരസ്കാരവിതരണവും സംഘടിപ്പിച്ചു. മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി.ജി.എഫ് നൽകി വരുന്ന കർമജ്യോതി പുരസ്കാരം ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായിക്ക് ഡെയ്ലി ട്രിബ്യൂൺ ചെയർമാനും മുൻ കർമജ്യോതി ജേതാവുമായ പി. ഉണ്ണികൃഷ്ണൻ സമ്മാനിച്ചു.
ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരുന്ന പുരസ്കാരങ്ങളും വിതരണം ചെയ്തു. പി.ജി.എഫ് ജുവൽ അവാർഡ് ലത്തീഫ് കോലിക്കലിനും, പി.ജി.എഫ് പ്രോഡിജി അവാർഡ് അനിൽ കുമാർ, വിമല തോമസ് എന്നിവർക്കും, മികച്ച കൗൺസിലർക്കുള്ള അവാർഡ് മുഹമ്മദ് റഫീഖിനും, മികച്ച ഫാക്വല്‍റ്റി പുരസ്കാരം ബിനു ബിജുവിനും, മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ജെയിംസ് ഫിലിപ്പിനും, മികച്ച കോഓഡിനേറ്റർക്കുള്ള പുരസ്കാരം റോസ് ലാസർ, ജസീല എം.എ, സുധീർ എൻ.പി എന്നിവർക്കുമാണ് സമ്മാനിച്ചത്. പി.ജി.എഫ് പ്രസിഡന്റ് ബിനു ബിജു അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോ.സെക്രട്ടറി ജെയിംസ് ഫിലിപ്പ് സ്വാഗതവും, ഇവന്റ് കൺവീനർ വിശ്വനാഥൻ ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി.
പി.ജി.എഫ് മുൻ പ്രസിഡന്റ് ഇ.കെ. സലീം റമദാൻ സന്ദേശം നൽകിയ പരിപാടിയിൽ പി.ജി.എഫ് വർക്കിങ് ചെയർമാൻ പ്രദീപ് പുറവങ്കര, മുൻ പ്രസിഡന്റ് ലത്തീഫ് കോലിക്കൽ, മുൻ കർമജ്യോതി പുരസ്കാര ജേതാക്കളായ സുബൈർ കണ്ണൂർ, സലാം മമ്പാട്ടുമൂല, മനോജ് വടകര എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.