മനാമ: മുൻനിര ടെലികമ്യൂണിക്കേഷൻ സേവന ദാതാക്കളായ സൈൻ ബഹ്റൈനിൽ 4ജി നെറ്റ്വർക് കവറേജും വേഗവും വർധിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി ലോ ബാൻഡ് എൽ.ടി.ഇ 900 സാങ്കേതികവിദ്യ വരുംമാസങ്ങളിൽ രാജ്യവ്യാപകമാക്കും. ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് വേദിയായ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് പ്രാരംഭ വിന്യാസം. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുകയും വർധിച്ചുവരുന്ന ഡേറ്റ ആവശ്യം നിറവേറ്റുകയുമാണ് ലക്ഷ്യം. 900 മെഗാ ഹെട്സ് സ്പെക്ട്രം അതിവേഗ കണക്ടിവിറ്റി സാധ്യമാക്കും. എച്ച്.ഡി വിഡിയോ നിലവാരം തടസ്സമില്ലാതെ ആസ്വദിക്കാൻ ഇത് സഹായിക്കും. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനായി സാങ്കേതികവിദ്യവും പ്രകടനവും തുടർച്ചയായി മെച്ചപ്പെടുത്താൻ ‘സൈൻ’ പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് ടെക്നോളജി ഓഫിസർ അലി ഈസ അൽ യഹാം പറഞ്ഞു. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനായി അത്യാധുനിക നെറ്റ്വർക്ക് സാങ്കേതികവിദ്യ നടപ്പാക്കുന്നതിൽ നിക്ഷേപം വർധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.