ദുബൈ: ലോകത്തിലെ ഏറ്റവും വലിയ എയറോസ്േപസ് എക്സിബിഷനായ ദുബൈ എയർഷോക്ക് ഇനി രണ്ട് ദിനം മാത്രം. നവംബർ 14 മുതൽ 18 വരെ നടക്കുന്ന എയർഷോയിൽ പെങ്കടുക്കുന്നതിനായി വിമാനങ്ങളും വിമാന നിർമാതാക്കളും ശാസ്ത്രജ്ഞൻമാരും എയലൈൻ ഉടമകളും വിതരണക്കാരും വ്യവസായികളും സൈനീക ഉദ്യേഗസ്ഥരുമെല്ലാം എത്തി. കോടാനുകോടി ദിർഹമിെൻറ വ്യാപാര ഇടപാടുകൾ നടക്കുന്ന എയർഷോയിൽ 1200 സ്ഥാപനങ്ങൾ പ്രദർശനവുമായെത്തും.
ദുബൈ വേൾഡ് സെൻട്രലിലാണ് മേള. ബോയിങ് കുടുംബത്തിലെ ഏറ്റവും പുതിയ താരമായ ബോയിങ് 777Xെൻറ അരങ്ങേറ്റം ദുബൈ എയർഷോയിലാണ്. സീറ്റിൽ നഗരത്തിൽ നിന്ന് 15 മണിക്കൂർ യാത്ര ചെയ്താണ് ബോയി 777 ദുബൈയിൽ എത്തിയിരിക്കുന്നത്. വിമാനത്തിെൻറ ആദ്യ അന്താരാഷ്ട്ര യാത്രയാണിത്. നിരവധി വിമാനക്കമ്പനികൾ ഇവനെ ഏറ്റെടുക്കാനെത്തും. 2023ഒാടെയാണ് സർവീസ് തുടങ്ങുക.
മഹാമാരിയിൽ ആടിയുലഞ്ഞ വ്യോമയാന മേഖലക്ക് കരുത്തേകാൻ കഴിയുന്നതായിരിക്കും മേള. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സന്ദർശകർക്ക് അനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ് എത്തിയ ശേഷം ആദ്യമായി നടക്കുന്ന ഏറ്റവും വലിയ എയർഷോയായിരിക്കും ഇത്. ആയിരക്കണക്കിന് സന്ദർശകർ എയർഷോയിലേക്ക് എത്തും. രണ്ട് വർഷം കൂടുേമ്പാഴാണ് മേള നടക്കുന്നത്. ഓരോവർഷവും 100 ബില്യൺ ഡോളറിലേറെ മൂല്യമുള്ള കരാറുകൾ ഒപ്പുവെക്കാറുണ്ട്. യു.എ.ഇ പ്രതിരോധ വകുപ്പ്, എമിറേറ്റ്സ് ഉൾപെടെയുള്ളവ ആയിരം കോടിയിലേറെ ദിർഹമിെൻറ കരാറുകൾ ഒപ്പുവെക്കും.
വിവിധ രാജ്യങ്ങൾ തമ്മിൽ വിമാനകൈമാറ്റ കരാറുകളും ഒപ്പുവെക്കാറുണ്ട്. വ്യോമയാന മേഖലയിലെ പുതിയ ട്രെൻഡുകളും സാധ്യതകളും പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും അരങ്ങേറും. ഉഗ്രശേഷിയുള്ള പോർവിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനീക വിമാനങ്ങളും ഉണ്ടാവും. നൂറോളം രാജ്യങ്ങൾ പങ്കാളിത്തം അറിയിക്കും. ആളില്ലാ വിമാനങ്ങൾ, ചരക്ക് വിമാനം, സാങ്കേതിക വിദ്യകൾ എന്നിവ പ്രദർശനത്തിനെത്തും. യു.എ.ഇയുടെ ആകാശ വിസ്മയങ്ങളും എയർഷോയിൽ അരങ്ങേറും. 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഇതുവഴി അഞ്ച് ദിവസവും സന്ദർശിക്കാം. dubaiairshow.aero എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ടിക്കറ്റെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.