ഈജിപ്ത്, നിഗൂഢമായ ചരിത്രത്തിെൻറയും സംസ്കാരത്തിെൻറയും കളിത്തൊട്ടിലാണ്. പടുകൂറ്റൻ പിരമിഡുകളും അതിനകത്തുനിന്ന് കണ്ടെടുക്കുന്ന മമ്മികളും പൂർവകാലത്തിെൻറ മറ്റു ശേഷിപ്പുകളും ഓരോ സമയത്തും ഭൂതകാലത്തെ കുറിച്ച വിസ്മയിപ്പിക്കുന്ന അറിവുകളാണ് ലോകത്തിന് പകരുന്നത്. നൂറ്റാണ്ടിലേറെ കാലമായി നടക്കുന്ന പര്യവേക്ഷണങ്ങളിൽ കണ്ടെടുത്തതിലുമേറെ, ഇനിയും ഇൗജിപ്തിെൻറ മണ്ണിൽ മറഞ്ഞിരിക്കുെവന്നാണ് ചരിത്രാന്വേഷകർ വിശ്വസിക്കുന്നത്.
അറബ് ലോകം 'മിസ്ർ' എന്നു വിളിക്കുന്ന ഈ രാജ്യത്തിെൻറ പൈതൃകത്തെ ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കയാണ് എക്സ്പോ 2020ദുബൈയിലെ പവലിയൻ. ശിലാഫലകങ്ങൾ പാകിയത് പോലുള്ള പുറംമോടിയോടെയാണ് പവലിയൻ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. പൂർവകാലത്തിെൻറ കാഴ്ചകൾ അകത്ത് ഒളിപ്പിച്ചിട്ടുണ്ട് എന്ന സൂചന നൽകി, ശിലാഫലകങ്ങളിൽ ചിത്രങ്ങൾ കോറിയിട്ടുണ്ട്. ഈത്തപ്പന മരങ്ങളാൽ അലങ്കരിച്ച മുറ്റത്ത് ഈജിപ്തിനെ അറിയാനെത്തുന്നവരുടെ തിരക്ക് എല്ലാ ദിവസവും പ്രകടമാണ്. എക്സ്പോയിലെ യു.എ.ഇ പവലിയന് മീറ്ററുകൾ മാത്രം അകലത്തിലാണ് ഈ മൂന്നുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. 'പൈതൃകം ഭാവിയെ ശാക്തീകരിക്കുന്നു' എന്ന തീമിൽ മൂവായിരം സ്ക്വയർ മീറ്റർ വിശലാതയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. എക്സ്പോയുടെ ഓർപചുനിറ്റി ഡിസ്ട്രിക്റ്റിെൻറ ഭാഗമായാണിത് സ്ഥിതി ചെയ്യുന്നത്.
പവലിയൻ പ്രധാന കവാടത്തിൽ പ്രവേശിക്കുമ്പോൾ, ഈജിപ്തിലെ സഖാരയിൽ നിന്ന് അടുത്തിടെ കണ്ടെത്തിയ പുരാതന ഈജിപ്ത്യൻ പുരോഹിതൻ സാംടിക്കിെൻറ യഥാർഥ ശവപ്പെട്ടിയാണ് കാണാനാവുക. ഈജിപ്തിൽ നിന്ന് വിമാനത്തിൽ പറന്നെത്തിയ വർണങ്ങളും ചിത്രങ്ങളും നിറഞ്ഞ പുരാതന ശവപ്പെട്ടി ആദ്യമായാണ് ഒരു ആഗോള പരിപാടിയിൽ പ്രദർശിപ്പിക്കുന്നത്. പവലിയനിൽ അകത്തെ പ്രദർശനത്തിൽ 'തൂത്തൻഖാമുൻ' രാജാവിെൻറ സ്വർണ മുഖംമൂടിയുടെ പകർപ്പും ഉപകരണങ്ങളുടെയും പുരാവസ്തുക്കളുടെയും പകർപ്പും കാണാനാവും. അതിന് പുറമെ പുതിയ ഈജിപ്തിനെ പരിചയപ്പെടുത്തുന്നതിനായി സമീപകാലത്ത് പൂർത്തിയായ ഗ്രാൻഡ് ഈജിപ്ത്യൻ മ്യൂസിയം, സൂയസ് കനാൽ ഇക്കണോമിക് സോൺ, ദി റോബിക്കി സിറ്റി തുടങ്ങിയ ചില പ്രധാന പദ്ധതികൾ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്നുമുണ്ട്.
പവലിയനിലെ മറ്റൊരു പ്രധാന ആകർഷണമാണ് 'ഐ ഓൺ ഈജിപ്ത്' എന്ന ഡിജിറ്റർ ടെലസ്കോപ്പ് കാഴ്ച. ഇതിലൂടെ മാർസ ആലം, ഷാം അൽ ശൈഖ്, ഹുർഗദ എന്നിവയുൾപ്പെടെ രാജ്യത്തെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനാവും. 'മിസ്ർ' നേരിൽ കാണാനുള്ള ആഗ്രഹം ഓരോ സന്ദർശകെൻറയും മനസിൽ നിക്ഷേപിക്കാൻ പവലിയൻ പ്രദർശനത്തിലൂടെ സംഘാടകർക്ക് സാധിച്ചിട്ടുണ്ട്. ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയും പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥരും ദിവസങ്ങൾക്ക് മുമ്പ് പവലിയൻ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.