ഉന്നതപഠനം തിരഞ്ഞെടുക്കുന്നതിന് മുമ്പ് എല്ലാ വിദ്യാർഥികളും അഭിരുചി പരീക്ഷകളിൽ പങ്കെടുക്കുന്നത് ഇപ്പോൾ സാധാരണമാണ്. പ്ലസ് ടുവിന് മുമ്പുള്ള ക്ലാസുകളിൽ വിദ്യാർഥികളായിരിക്കുമ്പോഴാണ് പലരും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളിൽ പങ്കെടുക്കുന്നത്. അൽപം ചിലവേറിയ ഇത്തരം പരീക്ഷ സൗജന്യമായി ലഭിക്കുന്നത് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഇന്നു തന്നെ നിങ്ങൾക്ക് എജു കഫേയിൽ രജിസ്റ്റർ ചെയ്യാം.
പ്രമുഖ ലേർണിങ് സൊലൂഷൻ സ്ഥാപനമായ വൈസ് ബെർഗ് ഒരുക്കുന്ന മൾടിപ്ൾ ഇന്‍റലിജൻസ് അസെസ്മെന്റ് പ്ലസ് ഇന്‍ററസ്റ്റ് ടെസ്റ്റാണ് എജു കഫേയിൽ സൗജന്യമായി ലഭിക്കുക. നിർമിതബുദ്ധി സംവിധാനമടക്കമുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തുന്ന പരീക്ഷയിലൂടെ ഒരോരുത്തർക്കും തങ്ങളുടെ അഭിരുചിയുടെ എല്ലാ തലങ്ങളും മനസിലാക്കാനാവും.
ഉന്നത പഠനത്തിന് ഏറ്റവും യോജിച്ച കോഴ്സും തെരഞ്ഞെടുക്കാവുന്ന പ്രെഫഷനുമെല്ലാം ഇതിലൂടെ മനസിലാക്കാനാവും. സാധാരണ 500ദിർഹം ചിലവ് വരുന്ന പരീക്ഷയാണ് ആദ്യം രജിസ്റ്റർ ചെയ്യുന്ന 1500പേർക്ക് സൗജന്യമായി ലഭിക്കുക. പരീക്ഷയിൽ പങ്കെടുത്തവരിൽ താൽപര്യമുള്ളവർക്ക് ഓൺലൈൻ കൗൺസിലിങ് സൗകര്യമുണ്ട്. കൗൺസിലിങ് വിദഗ്ധർ പങ്കെടുക്കുന്ന ഈ സെഷൻ സൗജന്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.