എക്സ്പോ വേദിയുടെ ഉള്ളിലെത്തിയാൽ ഭക്ഷണം കഴിക്കൽ അത്യാവശ്യം ചിലവേറിയ സംഗതിയാണ്. പല ഫുഡ് ഔട്ട്ലെറ്റുകളിലും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനേക്കാൾ സന്തോഷകരമായ വാർത്തയാണ് എക്സ്പോ പുറത്തുവിട്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 14 ഔട്ട്ലെറുകളിൽ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് എട്ട് തരം ഭക്ഷണം (കിഡ്സ് മെനുവിൽ നിന്ന്) സൗജന്യമാണ്.
എന്നാൽ, ഒരു കണ്ടീഷൻ ഉണ്ട്, രക്ഷിതാക്കൾ പണം കൊടുത്ത് ഭക്ഷണം കഴിക്കണം. അവരോടൊപ്പമുള്ള കുട്ടികൾക്കാണ് സൗജന്യമായി ഭക്ഷണം നൽകുന്നത്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് ഈ ഓഫർ. വാരാന്ത്യ അവധി ദിനങ്ങളിലാണ് എത്തുന്നതെങ്കിൽ ഓഫർ ലഭിക്കില്ല.
മൊബിലിറ്റി ഡിസ്ട്രിക്കിലെ അദ്രിഫ്റ്റ് ബർഗർ ബാർ, അലിഫ് കഫേ, ബ്രെഡ് അഹെഡ് ബോക്കറി ആൻഡ് സ്കൂൾ, കഫേ മിലാനോ, ലോങ് ചിം, അൽ വസ്ലിന് സമീപത്തെ ബാരൺ, ജൂബിലി ഗാസ്ട്രോണമി, ജൂബിലി പാർക്കിലെ അൽകെബ്ലാൻ ആഫ്രിക്കൻ ഡൈനിങ് ഹാൾ, റൈസിങ് േഫ്ലവേഴ്സ്, ഓപർച്യൂനിറ്റി ഡിസ്ട്രിക്ടിലെ കാൻവാസ് ബൈ കോഫി കൾചർ, കൊജാകി, കുതിർ, ഹംഗറി പവലയനിലെ ഗാസ്ട്രോ റൂട്സ്, സസ്റ്റൈബ്ലിറ്റി ഡിസ്ട്രിക്ടിലെ മുദ്ര എന്നിവിടങ്ങളിലാണ് സൗജന്യ ഭക്ഷണം ലഭിക്കുക.
18 വയസിൽ താഴെയുള്ളവർക്ക് എക്സ്പോയിലേക്ക് പ്രവേശനവും സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.