ദമ്മാം: മൂന്നു പതിറ്റാണ്ടിെൻറ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വൈസ് പ്രസിഡൻറ് ടി.എം. ഹംസ തൃക്കടീരിക്ക് കമ്മിറ്റി യാത്രയയപ്പു നല്കി. 1991ൽ സൗദിയിലെത്തിയ ടി.എം. ഹംസ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ തൃക്കടീരി സ്വദേശിയാണ്. കെ.എം.സി.സി ഖത്തീഫ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്, ദമ്മാം പാലക്കാട് ജില്ല കമ്മിറ്റി ചെയർമാൻ, സമസ്ത ഇസ്ലാമിക് സെൻറര്‍, ഖത്വീഫ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് എന്നീ പദവികളില്‍ പ്രവിശ്യയിലെ കാര്‍ഷിക മത്സ്യബന്ധന തീരമായ ഖത്വീഫിലെ മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി സജീവ സാന്നിധ്യമായിരുന്നു.
മിന്നയാണ് ഭാര്യ. അസ്ന, ഹന്ന, ഹനീൻ എന്നിവർ മക്കളാണ്. യാത്രയയപ്പ് ചടങ്ങിൽ പ്രവിശ്യ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ചു. ഖാദി മുഹമ്മദ് കാസർകോട് ഉദ്ഘാടനം ചെയ്തു.
ആലിക്കുട്ടി ഒളവട്ടൂര്‍ ആമുഖഭാഷണം നിർവഹിച്ചു. സി.പി. ശരീഫ് ചോലയിൽ, മാമു നിസാര്‍ കോടമ്പുഴ, ഉസ്മാന് ഒട്ടുമ്മല്‍, ഖാദര്‍ വാണിയമ്പലം, അബ്ദുല്‍ അസീസ് എരുവാട്ടി, സിദ്ദീഖ് പാണ്ടികശാല, ഹമീദ് വടകര, നൗഷാദ് തിരുവനന്തപുരം, സലിം അരീക്കാട് എന്നിവര്‍ സംസാരിച്ചു. ടി.എം. ഹംസക്കുള്ള സ്നേഹോപഹാരം പ്രവിശ്യ ഭാരവാഹികള്‍ സമ്മാനിച്ചു. ടി.എം. ഹംസ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.