ഉസൈൻ ബോൾട്ടിനെ ഒന്ന് കാണാൻ കൊതിക്കാത്ത എത്ര കായിക പ്രേമികളുണ്ടാകും. അപ്പോൾ, ഒപ്പം ഒാടാൻ അവസരം കിട്ടിയാലോ. ഇവരുടെ മുന്നിലേക്ക് നാളെ നേരിെട്ടത്തുകയാണ് സാക്ഷാൽ ബോൾട്ട്. premieronline.com എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് എത്തുന്നവർക്ക് ബോൾട്ടിനൊപ്പം ഒാടാനും അവസരമുണ്ട്. 1.45 കിലോമീറ്ററാണ് ഒാട്ടം. രജിസ്ട്രേഷൻ സൗജന്യം. രാവിലെ 9.30ന് ഒാട്ടം തുടങ്ങും.
നിശ്ചയദാർഡ്യ വിഭാഗക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന അൽ നൂർ റിഹാബിലിറ്റേഷൻ ആൻഡ് വെൽഫെയർ അസോസിയേഷെൻറ ഫണ്ട് സമാഹരണത്തിനായാണ് ബോൾട്ട് എക്സ്പോയിൽ ഒാടാനിറങ്ങുന്നത്. സൗജന്യമായി രജിസ്റ്റർ ചെയ്യാമെങ്കിലും പെങ്കടുക്കുന്നവരിൽ നിന്ന് സംഭാവനകൾ അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. മേളയുടെ ഔദ്യോഗിക പങ്കാളികളിലൊരാളായ പെപ്സികോയുടെ അംബാസഡർ കൂടിയാണ് ബോൾട്ട്.
എക്സ്പോ 2020 സ്പോർട്സ്, ഫിറ്റ്നസ് ആൻഡ് വെൽബീയിങ് വിഭാഗവുമായി സഹകരിച്ചാണ് പരിപാടി ഒരുക്കുന്നത്. 11 തവണ ലോക ചാമ്പ്യൻ, 8 തവണ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ്, ഒന്നിലധികം ലോക റെക്കോർഡുകളുടെ ഉടമ എന്നിങ്ങനെ നേടിയെടുത്ത് വേഗരാജാവ് എന്ന നിലയിൽ ട്രാക്കിലും ഫീൽഡിലും ആധിപത്യം പുലർത്തുന്ന ബോൾട്ടിെന നേരിൽകാണാൻ നിരവധി പേർ നാളെ എക്സ്പോയിലേക്ക് ഒഴുകിയെത്തും. ട്രാക്കിൽ നിന്ന് വിടപറഞ്ഞ ബോൾട്ടിെൻറ ഒാട്ടം അപൂർവമായി നേരിൽകാണാനുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.