ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൂവിൽ പോകാൻ ആഗ്രഹിക്കാത്ത ഫുട്ബാൾ പ്രേമികൾ കുറവായിരിക്കും. ലയണൽ മെസി പന്തുതട്ടി വളർന്ന ക്യാമ്പ് നൂcamp nouവിന്റെ ചെറിയൊരു പതിപ്പൊരുക്കിയിരിക്കുകയാണ് ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ.
ബാഴ്സലോണയുടെ ചരിത്രം ലോകത്തിന് പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ട്രാവലിങ് മ്യൂസിയത്തിന്റെ ഭാഗമായാണ് ദുബൈയിലും മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി രണ്ട് വരെ ഇവിടെയെത്തുന്നവർക്ക് ബാഴ്സയുടെ കിരീടങ്ങളും ചരിത്ര അവശേഷിപ്പുകളും കാണാം.
50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ക്യാമ്പ് നൂവിലിരുന്ന് കളി ആസ്വദിക്കുന്നത് എങ്ങിനെയെന്ന് ഇവിടെയുള്ള 65 എച്ച്.ഡി പ്രൊജക്ഷനിലൂടെ ആസ്വദിക്കാം. ബാഴ്സയുടെ പ്രധാന 20 ട്രോഫികളും ജഴ്സികളും നിരത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ, ലാ ലീഗ കിരീടങ്ങളും കാണാം. കളിക്കാൻ താൽപര്യമുള്ളവർക്ക് സ്കിൽ പുറത്തെടുക്കാനുള്ള അവസരവുമുണ്ട്. വിർച്വൽ റിയാലിറ്റിയിലൂടെ ഫുട്ബാൾ കളിക്കാം. ബാഴ്സയുടെ ഔദ്യോഗിക സ്റ്റോറും ഇവിടെ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.