പെയ്തൊഴിഞ്ഞ മഴക്കൊപ്പം കാലാവസ്ഥയും ശാന്തമായതോടെ രാജ്യത്ത് രാത്രികാല ഉല്ലാസ യാത്രകളുടെ പെരുമഴ. കുടുംബങ്ങളും സുഹൃദ് സംഘങ്ങളും പ്രധാനമായും മരുഭൂമികളും മലയോര മേഖലകളെയുമാണ് രാവുപുലരും വരെ സമയം ചെലവഴിക്കാന്‍ തെരഞ്ഞെടുക്കുന്നത്. വിവിധ എമിറേറ്റുകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സന്ദര്‍ശകര്‍ എത്തുന്നുണ്ടെങ്കിലും റാസല്‍ഖൈമയിലെ ജെയ്സ് മലനിരകള്‍ തന്നെ തണുപ്പാഘോഷത്തില് യു.എ.ഇയിലെ താരം. തദ്ദേശീയരും വിദേശീയരുമെന്ന പോലെ മലയാളികളും ടെന്റുകള്‍ ഒരുക്കി ഭക്ഷണം പാചകം ചെയ്ത് പുലരും വരെ സമയം ചെലവഴിച്ചാണ് ജെയ്സ് മലയിറങ്ങുന്നത്.
സാഹസിക സഞ്ചാരികളുടെ മാത്രം വിനോദ കേന്ദ്രമായിരുന്ന ജെയ്സ് മലനിരയിലേക്ക് റോഡ് നിര്‍മിച്ചതോടെയാണ് സാധാരണക്കാര്‍ക്കും ഇവിടം പ്രാപ്യമായത്. നിരവധി ഹെയര്‍ പിന് വളവുകളോടെ പാത നിര്‍മാണം പൂര്‍ത്തിയായതോടെ യു.എ.ഇയുടെ പൂന്തോട്ട നഗരിയായ അല്‍ഐനിലെ ജബല്‍ ഹഫീത്തിന് റാക് ജബല്‍ ജെയ്സിന് മുന്നില്‍ വഴി മാറേണ്ടി വന്നു. സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമായ ജബല്‍ ഹഫീത്തിന് സമുദ്ര നിരപ്പില്‍ നിന്ന് 1249 മീറ്റര്‍ ഉയരമുണ്ടെങ്കില്‍ 1737-1900 മീറ്റര്‍ ഉയരത്തിലാണ് റാസല്‍ഖൈമയിലെ ജബല്‍ ജൈസ്.
അല്‍ഐനിലെ ഗ്രീന്‍ മുബശ്ശറയില് നിന്ന് 11.7 കിലോ മീറ്റര്‍ മാത്രമാണ് ജബല്‍ ഹഫീത്ത് പര്‍വതമുകളിലേക്കുള്ള പാതയെങ്കില്‍ റാക് അല്‍ നഖീലില്‍ നിന്ന് 50 കിലോ മീറ്ററാണ് ജബല്‍ ജൈസിലേക്കുള്ള ദൂരം.
ഇതര എമിറേറ്റുകളില്‍ നിന്നെത്തുന്നവര്‍ക്ക് റാക് പട്ടണത്തില്‍ കടക്കാതെ 611 റോഡിലൂടെ പ്രവേശിക്കാനുമാകും. ശൈത്യകാലത്ത് മഞ്ഞണിഞ്ഞ വാര്‍ത്തകളും ജബല്‍ ജെയ്സില്‍ നിന്നെത്താറുണ്ട്. 2004ലാണ് ആദ്യമായി ജബല്‍ ജെയ്സ് മഞ്ഞണിഞ്ഞത്. 2009ലും 2012ലും 2107ലും 2020ലും മഞ്ഞു വീഴ്ച്ച വാര്‍ത്തകളില്‍ ഇടം പിടിച്ചു.
ഇക്കുറി ഡിസംബര്‍ ആദ്യവാരം ചെറിയ തോതില്‍ ജബല്‍ ജെയ്സ് മഞ്ഞണിഞ്ഞിരുന്നു. ഉമ്മുല്‍ഖുവൈന്‍, അജ്മാന്, റാസല്‍ഖൈമ എമിറേറ്റ്സ് റോഡുകളോട് ചേര്‍ന്ന മരുഭൂമികളും സന്ധ്യ മയങ്ങുന്നതോടെ തണുപ്പ് ആസ്വദനത്തിനത്തെുന്നവരുടെ തിരക്കുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.