ഷാ​ജി ഇ​ട​ശ്ശേ​രി

ദുബൈ ഗ്ലോബൽ വില്ലേജിലെ പച്ചപുൽതകിടികൾക്ക് അലങ്കാരമായി അങ്ങിങ്ങായി ചെറിയ മജ്ലിസുകൾ കാണാം. 26 സീസൺ പിന്നിടുന്ന ആഗോള ഗ്രാമത്തിൽ ആദ്യമായാണ് പുൽതകിടികളിൽ തൽകാലിക മജ്ലിസ് ഒരുക്കിയിരിക്കുന്നത്. നാല് വശത്തും ചാരുപലകകളും കമ്പികളും ചേർത്ത് വെച്ച് നടുവിൽ പരവതാനിയും വിരിച്ച് കുടുംബങ്ങളെ മാടിവിളിക്കുന്ന മജ്ലിസുകൾ കേവലം അഞ്ച് മിനിറ്റുകൊണ്ടാണ് തയാറാക്കുന്നത്. അറബി കുടുംബങ്ങളും സുഹൃത്തുക്കളും സൗഹൃദവും സ്നേഹവും പങ്കുവെക്കുന്ന ഈ മജ്ലിസുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ഒരു മലയാളിയാണ്. തിരൂർ ചമ്രവട്ടം സ്വദേശി ഷാജി ഇടശ്ശേരി. 19 വർഷമായി ഗ്ലോബൽ വില്ലേജിൽ വിവിധ സംരംഭങ്ങൾ നടത്തി ശ്രദ്ധേയനായ ഷാജിയാണ് തുറന്ന സ്ഥലത്തെ മജ്ലിസുമായി എത്തിയിരിക്കുന്നത്. ആകാശക്കാഴ്ചകൾ കണ്ട് സൊറപറഞ്ഞിരിക്കാനും ഭക്ഷണം പങ്കിടാനും ഒത്തുചേരാനും അവസരമൊരുക്കുന്ന മജ്ലിസ് കഴിഞ്ഞ മാസം മുതലാണ് തുടങ്ങിയത്. ഷാജിയുടെ കരക് ചായയും കൂടിയായപ്പോൾ മജ്ലിസിന് പേരിട്ടു 'കരക് മജ്ലിസ്'.

മണിക്കൂറിന് 65 ദിർഹം നൽകിയാൽ കരക് മജ്ലിസിലിരിക്കാം. ഒരു ദിവസത്തേക്ക് 180 ദിർഹമാണ് നിരക്ക്. ഭക്ഷണം മറ്റ് സ്റ്റാളുകളിൽ നിന്നോ റസ്റ്റാറന്‍റുകളിൽ നിന്നോ വാങ്ങണം. ഓർഡർ ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ ഇഷ്ടമുള്ള സ്ഥലത്ത് മജ്ലിസ് തയാറാക്കി തരും. എട്ട് പേർക്കിരിക്കാവുന്ന 60 മജ്ലിസാണ് ഷാജിയുടെ കൈയിലുള്ളത്. ഗ്ലോബൽ വില്ലേജിൽ ഇത്തരം മജ്ലിസ് നൽകുന്ന ഒരേയൊരു വ്യക്തിയും ഈ ചമ്രവട്ടംകാരനാണ്. അറബികളാണ് കൂടുതലും മജ്ലിസ് തേടിയെത്തുന്നത്. അറബ് പ്രമുഖരും സർക്കാർ ഉദ്യോഗസ്ഥരും കുടുംബ സമേതം മജ്ലിസ് ഉപയോഗിക്കുന്നുണ്ട്.

ക​ട​ല​ക്ക​ച്ച​വ​ട​ത്തി​ൽ തു​ട​ക്കം

19 വ​ർ​ഷം മു​ൻ​പ്​ ക​ട​ല​ക്ക​ച്ച​വ​ട​വു​മാ​യി ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ കാ​ലെ​ടു​ത്തു​വെ​ച്ച​യാ​ളാ​ണ്​ ഷാ​ജി. നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള 16 സ്റ്റാ​ളു​ക​ളു​ടെ ഒ​രേ​യൊ​രു ഉ​ട​മ​യാ​ണ്. ഇ​വി​ടെ​യു​ള്ള ബ​ലൂ​ൺ വി​ൽ​പ​ന മു​ത​ൽ സ്വീ​റ്റ്​ കോ​ൺ ഷോ​പ്പു​ക​ൾ വ​രെ ഷാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്. മ​ലേ​ഷ്യ, സിം​ഗ​പൂ​ർ പ​വ​ലി​യ​നു​ക​ളു​​ടെ ഓ​ർ​ഗ​നൈ​സ​റാ​യി​രു​ന്നു. ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ ക​യ​റി​വ​രു​മ്പോ​ൾ ത​ന്നെ ടി​ക്ക​റ്റ്​ കൗ​ണ്ട​റി​ന്​ സ​മീ​പ​ത്ത്​ ചാ​യ​ക്ക​ട കാ​ണാം. ഇ​വി​ടെ തു​ട​ങ്ങു​ന്നു ഷാ​ജി​യു​ടെ ബി​സി​ന​സ്​ സാ​മ്രാ​ജ്യം. സ്​​പൈ​റ​ൽ പൊ​ട്ട​റ്റോ, സ്വീ​റ്റ്​ കോ​ൺ ഷോ​പ്പു​ക​ൾ ഈ ​വ​ർ​ഷം തു​ട​ങ്ങി​യ​താ​ണ്. സൈ​ക്കി​ൾ റി​ക്ഷ, ട്രോ​ളി സ​ർ​വീ​സു​ക​ളി​ലും ഷാ​ജി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ഇ​തു​വ​ഴി മ​ല​യാ​ളി​ക​ൾ ഉ​ൾ​പെ​ടെ നൂ​റോ​ളം പേ​രു​ടെ അ​ന്ന​ദാ​താ​വ്​ കൂ​ടി​യാ​ണ്​ ഷാ​ജി. ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ഇ​തി​ന​കം സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു. ജീ​വി​ത​ത്തി​ന്‍റെ ന​ല്ലൊ​രു പ​ങ്കും ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ത​ന്നെ​യാ​ണ്​ ചെ​ല​വ​ഴി​ക്കു​ന്ന​ത്. ആ​റ്​ മാ​സ​മാ​ണ്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഇ​തി​നാ​യി നാ​ട്ടി​ൽ നി​ന്ന്​ ടി​ക്ക​റ്റും വി​സ​യും ന​ൽ​കി ആ​ളെ എ​ത്തി​ക്കാ​റു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ളാ​യി എ​ല്ലാ വ​ർ​ഷ​വും സ്ഥ​രി​മാ​യി നാ​ട്ടി​ൽ നി​ന്ന്​ ആ​റ്​ മാ​സ​ത്തേ​ക്ക്​ എ​ത്തു​ന്ന​വ​രു​മു​ണ്ട്.

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്​ പു​റ​ത്ത്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും മി​നി​മാ​ർ​ക്ക​റ്റു​ക​ളി​ലും റ​സ്റ്റാ​റ​ന്‍റു​ക​ളി​ലു​മെ​ല്ലാം ബി​സി​ന​സ്​ പ​ങ്കാ​ളി​ത്ത​മു​ണ്ട്. അ​ടു​ത്തി​ടെ റാ​സ​ൽ​ഖൈ​മ​യി​ൽ സ്റ്റാ​ർ ഹോ​ട്ട​ൽ തു​റ​ന്നു. ട്രേ​ഡി​ങി​ലും സ​ജീ​വ​മാ​ണ്. 1996ൽ ​സ്​​പൈ​സ​സ്​ ഷോ​പ്പി​ൽ മു​ള​കു​പൊ​ടി​ക്കു​ന്ന ജോ​ലി​ക്കാ​ര​നാ​യാ​ണ്​ പ്ര​വാ​സ ജീ​വി​തം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട്​ ജു​മൈ​റ​യി​ലെ സ്കൂ​ളി​ൽ ക്ലീ​നി​ങ്​ ക​മ്പ​നി​യു​ടെ ഭാ​ഗ​മാ​യി. അ​തേ​സ്കൂ​ളി​ൽ ത​ന്നെ പി.​ആ​ർ.​ഒ ആ​യി 13 വ​ർ​ഷം ജോ​ലി ചെ​യ്തു. അ​വ​ധി ദി​ന​ങ്ങ​ളി​ലാ​യി​രു​ന്നു സ്വ​ന്തം ബി​സി​ന​സ്​ എ​ന്ന സ്വ​പ്ന സാ​ക്ഷാ​ത്​​കാ​ര​ത്തി​നാ​യി ശ്ര​മി​ച്ച​ത്. അ​ങ്ങി​നെ​യാ​ണ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും റ​സ്റ്റാ​റ​ന്‍റു​ക​ളും തു​ട​ങ്ങി​യ​ത്. ഭാ​ര്യ സ​മീ​റ​ക്കും മ​ക്ക​ളാ​യ ഫാ​ത്തി​മ, അ​ഹ്​​മ​ദ്, അ​മീ​ന എ​ന്നി​വ​ർ​ക്കു​മൊ​പ്പം ദു​ബൈ​യി​ലാ​ണ്​ താ​മ​സം. 

Tags:    
News Summary - open majlis in global village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.