കുവൈത്തിൽ 1073 പേർക്ക്​ കൂടി കോവിഡ്​; മൂന്നു മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 332 ഇന്ത്യക്കാർ ഉൾപ്പെടെ 1073 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 16,764 ആയി. മൂന്നുപേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 121  ആയി.

ചൊവ്വാഴ്​ച 342 പേർ ഉൾപ്പെടെ 4681 പേർ രോഗമുക്​തി നേടി. ബാക്കി 11,962 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 179 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 252,696 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റ്​ 397, ഹവല്ലി ഗവർണറേറ്റ്​ 181, അഹ്​മദി ഗവർണറേറ്റ്​ 268, ജഹ്​റ ഗവർണറേറ്റ്​ 124, കാപിറ്റൽ ഗവർണറേറ്റ്​ 113 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 77, ഫർവാനിയ 131, ഹവല്ലി 55, ഖൈത്താൻ 76 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

Tags:    
News Summary - 1073 more covid in Kuwait, 3 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.