കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാനും അപകടങ്ങൾ കുറക്കാനുമായി 270 നിരീക്ഷണ കാമറകൾ വിന്യസിക്കുമെന്ന് ട്രാഫിക് ആൻഡ് ഓപറേഷൻസ് സെക്ടറിന്റെ സെൻട്രൽ കൺട്രോൾ മാനേജ്മെന്റ് വിഭാഗം മേധാവി മേജർ എൻജിനീയർ അലി അൽ ഖത്താൻ അറിയിച്ചു.
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡിലെ തിരക്ക് കണക്കിലെടുത്താണ് നടപടി. ഹൈവേകളിലും കവലകളിലും ഗതാഗതക്കുരുക്കുകളും തടസ്സങ്ങളും ഉടനടി തിരിച്ചറിയുന്നതിനാണ് നിരീക്ഷണ സംവിധാനങ്ങൾ. ക്യാമറകളുടെ വിപുലമായ ശൃംഖല റോഡുകളിലെ തിരക്കുള്ള പോയിന്റുകൾ കണ്ടെത്തുകയും പ്രധാന റൂട്ടുകൾ സജീവമായി നിരീക്ഷിക്കുകയും ചെയ്യും.
ഇതുവഴി തിരക്ക് നിയന്ത്രിക്കാൻ ഇടപെടാനാകും. വാഹനങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നതിന് ട്രാഫിക് ലൈറ്റ് സമയക്രമം ക്രമീകരിക്കുകയും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പട്രോളിങ് അയക്കുകയും ഗതാഗത തടസ്സങ്ങൾ കുറക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.