കു​വൈ​ത്ത് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക്

ഡോ. ​തോ​മ​സ് മാ​ർ അ​ത്ത​നേ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കു​ന്നു

പ​രു​മ​ല തി​രു​മേ​നി​യു​ടെ 121ാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി

കു​വൈ​ത്ത് സി​റ്റി: സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ങ്ക​ര സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ർ ഗ്രി​ഗോ​റി​യോ​സ്‌ തി​രു​മേ​നി​യു​ടെ 121ാമ​ത്‌ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി.

നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​നും റാ​സ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യു​ടെ ക​ണ്ട​നാ​ട്‌ (ഈ​സ്റ്റ്‌) ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ്‌ മാ​ർ അ​ത്ത​നേ​ഷ്യ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കു​വൈ​ത്ത് മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു ജോ​ർ​ജ് പാ​റ​ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഫാ. ​ഗീ​വ​ർ​ഗീ​സ്‌ ജോ​ൺ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ നേ​ർ​ച്ച വി​ത​ര​ണ​ത്തോ​ടു​കൂ​ടി സ​മാ​പി​ച്ചു.

Tags:    
News Summary - 121st Anniversary of Parumala Thirumeni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.