കുവൈത്ത് സിറ്റി: കുവൈത്തിലെ ആദ്യ അന്താരാഷ്ട്ര ചെസ് ടൂർണമെന്റിന് വൻ പ്രതികരണം. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 250 ലധികം പേർ പങ്കെടുക്കുന്നുണ്ട്.
ടൂർണമെന്റ് വലിയ വിജയമാണെന്നും യുവജനങ്ങൾക്കിടയിൽ ഗെയിം വ്യാപിപ്പിക്കുന്നതിന് ഫെസ്റ്റിവൽ നിർണായക പങ്കുവഹിക്കുന്നതായും കുവൈത്ത് മൈൻഡ് സ്പോർട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അദേൽ അൽ അമിരി പറഞ്ഞു. ഞായറാഴ്ച ആരംഭിച്ച ചെസ് ടൂർണമെന്റ് ജനുവരി 13ന് അവസാനിക്കും.
ലോകമെമ്പാടുമുള്ള മികച്ച മത്സരാർഥികൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഒമ്പത് ദിവസത്തെ ടൂർണമെന്റിൽ ഓപൺ മാസ്റ്റർ, ഓപൺ ചലഞ്ചേഴ്സ്, ലേഡീസ് വിഭാഗം, ഓപൺ റാപ്പിഡ് എന്നിങ്ങനെ മത്സരങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.