കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ 224,000 പേർ ബാക്കിയുള്ളതായി റിപ്പോർട്ട്. നടപടികൾ പൂർത്തിയാക്കാത്തവരുടെ പ്രവാസികളുടെ ബാങ്കുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക സ്ഥാപനങ്ങളിൽ ഇടപാടുകളിൽ നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്.
ആവശ്യമായ വ്യക്തികളിൽ 76 ശതമാനം പേരും സമയപരിധിക്കുള്ളിൽ ബയോമെട്രിക് പൂർത്തിയാക്കിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഏകദേശം 224,000 താമസക്കാർ, 88,600 ബിദൂനികൾ, 16,000 പൗരന്മാർ എന്നിവർ നടപടികൾ പൂർത്തിയാക്കിയിട്ടില്ല. ഇത്തരക്കാർക്ക് ജനുവരി ഒന്നു മുതൽ ഔദ്യോഗിക, ധനകാര്യ സ്ഥാപനങ്ങളിലുടനീളമുള്ള ഇടപാടുകൾക്ക് നിയന്ത്രണം ആരംഭിച്ചു.
പ്രവാസികള്‍ക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിച്ചിരുന്നു. സ്വദേശികൾക്ക് സെപ്റ്റംബറിലും സമയപരിധി അവസാനിച്ചു. നടപടികൾ പൂർത്തിയാക്കാത്തവർക്കായി പ്രത്യേക കേന്ദ്രങ്ങൾ തുടരുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.