കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഇടപെടലിൽ 13,000 കിലോ പുകയില രാജ്യത്തേക്ക് കടക്കുന്നത് തടഞ്ഞു. ക്യാമ്പിങ്ങിനും പാർപ്പിടത്തിനുമായുള്ള കാരവൻ ട്രക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. തുറമുഖത്തെത്തിയ കാരവൻ ട്രക്ക് സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർമാർ പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്.
വാഹനത്തിന്റെ മുകൾ ഭാഗത്ത് രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില. 564 പുകയിലകളും നിരവധി ഗുളികകളും കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിടിച്ചെടുത്ത വസ്തുക്കളും വാഹനവും കള്ളക്കടത്തുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.