കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ജൂലൈയിൽ യാത്രക്കാരുടെ എണ്ണത്തിൽ 16 ശതമാനവും വിമാന ഗതാഗതത്തിൽ 23 ശതമാനവും വർധനയുണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു.
ജൂലൈയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 1,446,690 ആയും ഉയർന്നു. വിമാന ചരക്ക് ഗതാഗതം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നു ശതമാനവും വർധിച്ചു. ജൂലൈയിൽ കുവൈത്തിൽ നിന്ന് പുറത്തേക്ക് സഞ്ചരിച്ചരാണ് യാത്രക്കാരിൽ കുടുതൽ. ഈ കാലയളവിൽ 640,458 യാത്രക്കാർ കുവൈത്തിൽ എത്തി. പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം 806,232 ആണ്. മൊത്തം യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം ജൂലൈയിൽ നിന്ന് 75 ശതമാനം വർധിച്ചു.
ജൂലൈയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങളുടെ ആകെ സർവീസ് 12,468 ആണ്. ജൂലൈയിലെ മൊത്തം ചരക്ക് ഗതാഗതം ഏകദേശം 1.16 ദശലക്ഷം കിലോഗ്രാം ആണ്. ദുബൈ, കൈയ്‌റോ, ഇസ്തംബുൾ,ദോഹ,ജിദ്ദ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേർ യാത്ര ചെയ്തത്. സ്കൂൾ അവധിക്കാലമായതിനാൽ മലയാളികൾ അടക്കമുള്ള നിരവധിപേരും നാട്ടിലേക്ക് തിരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.