കുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്കിന്മേൽ പരമാധികാരം അടിച്ചേൽപ്പിക്കാനും അവിടെ സെറ്റിൽമെന്റുകൾ വിപുലീകരിക്കാനും ആഹ്വാനം ചെയ്യുന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനകളെ കുവൈത്ത് തള്ളി.
പ്രസ്താവനയെ കുവൈത്ത് അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 1967ലെ അതിർത്തി അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമങ്ങളുടെയും സുരക്ഷ കൗൺസിൽ പ്രമേയങ്ങളുടെയും ലംഘനവുമാണ് ഇതെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഇസ്രായേലിന്റെ ഇത്തരം പ്രകോപനപരമായ പരാമർശങ്ങൾ സംഘർഷ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കും.
സമാധാനവും സ്ഥിരതയും കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇത് തടസ്സമാകുമെന്നും വിദേശകാര്യ മന്ത്രാലയം അടിവരയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.