മു​സ്‌​ത​ഫ ഹം​സ​

പ​തി​നേ​ഴാ​മ​ത് ഗോ​ൾ​ഡ​ൻ ഫോ​ക്ക്‌ അ​വാ​ർ​ഡ് മു​സ്‌​ത​ഫ ഹം​സ​ക്ക്

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​ട്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ്തു​ത്യ​ർ​ഹ സേ​വ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഗോ​ൾ​ഡ​ൻ ഫോ​ക് അ​വാ​ർ​ഡ് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ.​യു​മാ​യ മു​സ്‌​ത​ഫ ഹം​സ​ക്ക് (ഹം​സ പ​യ്യ​ന്നൂ​ർ).

ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്തെ​യും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ​യും സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്കാ​രം. ചെ​റി​യ കാ​ല​യ​ള​വി​ൽ കു​വൈ​ത്തി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ മു​സ്ത​ഫ ഹം​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന് സാ​ധി​ച്ചു.

ശി​ൽ​പ്പ​വും പ്ര​ശ​സ്തി​പ​ത്ര​വും 25,000 രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. ന​വം​ബ​ർ എ​ട്ടി​ന് കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ഫോ​ക്ക് വാ​ർ​ഷി​കാ​ഘോ​ഷ വേ​ദി​യി​ൽ പു​ര​സ്കാ​രം കൈ​മാ​റും.

ഈ ​വ​ർ​ഷം ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ക​ണ്ണൂ​ർ ജി​ല്ല​ക്കാ​ര​നാ​യ പ്ര​വാ​സി സം​രം​ഭ​ക​രെ​യാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്. ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ.​വി. അ​ജ​യ​കു​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ദി​ന​ക​ര​ൻ കൊ​മ്പി​ലാ​ത്ത്, ന​ർ​ത്ത​കി​യും അ​ധ്യാ​പി​ക​യു​മാ​യ സു​മി​ത നാ​യ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ജൂ​റി​യാ​ണ് മു​സ്‌​ത​ഫ ഹം​സ​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഫോ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​വി. ബാ​ല​കൃ​ഷ്‌​ണ​ൻ, എ​ൻ.​കെ. വി​ജ​യ​കു​മാ​ർ, ര​ക്ഷാ​ധി​കാ​രി അ​നി​ൽ കേ​ളോ​ത്, ബി​ജു​ആ​ന്റ​ണി, പി.​സോ​മ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

Tags:    
News Summary - 17th Golden Folk Award to Mustafa Hamza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.