പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കേ​ര​ളോ​ത്സ​വം പോ​സ്റ്റ​ർ പ്ര​കാ​ശ​നം മാം​ഗോ ഹൈ​പ്പ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റ​ഫീ​ഖ് അ​ഹ്‌​മ​ദ്‌ നി​ർ​വ​ഹി​ക്കു​ന്നു

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കേ​ര​ളോ​ത്സ​വം പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് കേ​ര​ളോ​ത്സ​വം സീ​സ​ൺ-3 പോ​സ്റ്റ​ർ പ്ര​കാ​ശ​നം മാം​ഗോ ഹൈ​പ്പ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റ​ഫീ​ഖ് അ​ഹ്‌​മ​ദ്‌ നി​ർ​വ​ഹി​ച്ചു. ക​ബ്ദ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ്ര​വാ​സി കേ​ര​ള കു​വൈ​ത്ത് കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ലാ​യി​ക് അ​ഹ്‌​മ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു, ട്ര​ഷ​റ​ർ ഖ​ലീ​ൽ റ​ഹ്മാ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ബാ​ബു, ക​ലാ കാ​യി​ക ക​ൺ​വീ​ന​ർ കെ.​വി. ഫൈ​സ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ൻ​വ​ർ ഷാ​ജി, ജ​വാ​ദ് അ​മീ​ർ, സ​ഫ്‌​വാ​ൻ, കേ​ര​ളോ​ത്സ​വം ക​ൺ​വീ​ന​ർ ന​യീം ചാ​ലാ​ട്, മീ​ഡി​യ ക​ൺ​വീ​ന​ർ എം.​കെ.​ഗ​ഫൂ​ർ, യൂ​നി​റ്റ് പ്ര​സി​ഡ​ന്റു​മാ​ർ, കേ​ര​ളോ​ത്സ​വം സോ​ണ​ൽ ക്യാ​പ്റ്റ​ന്മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​വം​ബ​ർ 22ന് ​രാ​വി​ലെ എ​ട്ടു മു​ത​ല്‍ അ​ബ്ബാ​സി​യ​യി​ലെ ആ​സ്പ​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലാ​ണ് കേ​ര​ളോ​ത്സ​വം.

10 ഓ​ളം വേ​ദി​ക​ളി​ലാ​യി വി​വി​ധ പ്രാ​യ പ​രി​ധി​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും, പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും വെ​വ്വേ​റെ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. അ​ബ്ബാ​സി​യ, ഫ​ർ​വാ​നി​യ, ഫ​ഹാ​ഹീ​ൽ, സാ​ൽ​മി​യ എ​ന്നി നാ​ല് സോ​ണു​ക​ളു​ടെ കീ​ഴി​ൽ അ​ര​ങ്ങേ​റു​ന്ന മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്യും.

Tags:    
News Summary - Pravasi Welfare Kerala Festival Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.