കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷം ആദ്യ 10 മാസങ്ങളിൽ 18 ബില്യൺ ദീനാറിെൻറ കെനെറ്റ് ഇടപാടുകൾ നടന്നു. ഇലക്ട്രോണിക് ബാങ്കിങ് കമ്പനി സി.ഇ.ഒ ദലാൽ അൽ യഅ്ഖൂബ് ആണ് കണക്കുകൾ പുറത്തുവിട്ടത്. സ്വദേശികളും വിദേശികളും ഓൺലൈൻ പേമെൻറ് വഴി നടത്തിയ ഇടപാടുകളാണിത്. 9.5 ബില്യൺ ദീനാറിെൻറ കച്ചവടവും 8.5 ബില്യൺ ദീനാറിെൻറ ഇലക്ട്രോണിക് പേമെൻറുകളാണ് നടന്നത്. തൊട്ടുമുമ്പത്തെ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 50 ശതമാനത്തിെൻറ വർധനയുണ്ട്. 9,40,000 കച്ചവട ഇടപാടുകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.