കുവൈത്ത് എയര്‍വേയ്സ് അണിയിലേക്ക്  ഒരു എയര്‍ബസ് വിമാനംകൂടി

കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വേയ്സ് അണിയിലേക്ക് ഒരു എയര്‍ബസ് വിമാനംകൂടിയത്തെി. പാട്ടത്തിനെടുക്കുന്ന 12 വിമാനങ്ങളില്‍ അവസാനത്തേതാണ് എത്തിയതെന്ന് കുവൈത്ത് എയര്‍വേയ്സ് ചെയര്‍പേഴ്സണ്‍ റഷാ അല്‍റൂമി അറിയിച്ചു. ‘അല്‍ജഹ്റ’ എന്ന് നാമകരണം ചെയ്ത എ330-200 വിമാനമാണ് എത്തിയത്. ഈ വിമാനം അടുത്ത ദിവസംതന്നെ സര്‍വിസിനായി ഉപയോഗിച്ചുതുടങ്ങും. അഞ്ച് എ330 വിമാനങ്ങളും ഏഴ് എ320 വിമാനങ്ങളുമാണ് എയര്‍ബസില്‍നിന്ന് കുവൈത്ത് എയര്‍വേയ്സ് പാട്ടത്തിനെടുത്തത്. എയര്‍ബസുമായി 25 പുതിയ വിമാനങ്ങള്‍ക്കായി കരാര്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍, 10 എ 350-900 വിമാനങ്ങളും 15 എ 320 നിയോ വിമാനങ്ങളും 2019 മുതലാണ് ലഭിച്ചുതുടങ്ങുക. അതുവരെ ഉപയോഗിക്കാനാണ് 12 വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത്. 
ഇതുകൂടാതെ ബോയിങ് കമ്പനിയുമായും പത്ത് ബി 777-300 ഇ.ആര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇവ അടുത്തവര്‍ഷം അവസാനം മുതലാണ് ലഭിച്ചുതുടങ്ങുക. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.