കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വേയ്സ് വിമാനത്തിന്‍െറ കോക്പിറ്റില്‍ ഏറെ നേരം ചെലവഴിച്ചതായ നീലച്ചിത്രനടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പൈലറ്റിനെതിരെ നടപടി. പൈലറ്റിന്‍െറ ലൈസന്‍സ് റദ്ദാക്കാനും സഹപൈലറ്റിനെ തരംതാഴ്ത്താനും വ്യോമയാന വകുപ്പിന്‍െറ ചുമതലയുള്ള വാര്‍ത്താവിനിമയ മന്ത്രി ഈസ അല്‍കന്ദരി ഉത്തരവിട്ടു. ജൂലൈയില്‍ ബ്രിട്ടീഷ് ടാബ്ളോയിഡ് ‘ഡെയ്ലി സ്റ്റാറി’ന്‍െറ ഞായറാഴ്ച പതിപ്പിലാണ് നീലച്ചിത്രനടി ക്ളോ മാഫിയയുടെ വിവാദമായ വെളിപ്പെടുത്തല്‍ വന്നത്. 2013ല്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ബിസിനസ് ക്ളാസില്‍ യാത്രചെയ്യുകയായിരുന്ന തന്നെയും കൂട്ടുകാരിയെയും ക്യാപ്റ്റന്‍ കോക്പിറ്റിലേക്ക് ക്ഷണിച്ചിരുത്തിയതായും പൈലറ്റിന്‍െറ തൊപ്പി തന്നെ അണിയിച്ച് ‘നോട്ടി പൈലറ്റ്’ എന്ന് വിശേഷിപ്പിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു. നിറയെ യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന്‍െറ കോക്പിറ്റില്‍ ഇരുന്ന് ക്യാപ്റ്റന്‍ സിഗരറ്റ് വലിക്കുന്നത് കണ്ട് അദ്ഭുതംകൂറിയ തന്നോട് താനാണ് വിമാനത്തിലെ നിയമങ്ങള്‍ തീരുമാനിക്കുന്നതെന്ന് പൈലറ്റ് മറുപടി നല്‍കിയതായും അഭിമുഖത്തില്‍ മുന്‍ എക്സ് ഫാക്റ്റര്‍ താരം പറഞ്ഞിരുന്നു. യാത്രക്കിടെ പകര്‍ത്തിയ ചിത്രങ്ങളും അശ്ളീല സംഭാഷണങ്ങള്‍ അടങ്ങിയ വിഡിയോ ദൃശ്യങ്ങളും അഭിമുഖത്തോടൊപ്പം പത്രം പുറത്തുവിട്ടിരുന്നു. വാര്‍ത്ത പുറത്തുവന്നയുടന്‍തന്നെ ഡ്യൂട്ടിയുടെ ഭാഗമായി ബാങ്കോക്കിലായിരുന്ന പൈലറ്റിനെ കുവൈത്ത് എയര്‍വേയ്സ് തിരിച്ചുവിളിച്ചിരുന്നു. അന്നുമുതല്‍ സസ്പെന്‍ഷനിലായിരുന്നു ഇയാള്‍. യാത്രക്കാര്‍ക്ക് ഒരുനിലക്കും പ്രവേശനാനുമതിയില്ലാത്ത കോക്പിറ്റിലേക്ക് തന്നെ ക്ഷണിച്ച് ഏറെ നേരം ഇരുത്തിയ നടപടി കുവൈത്ത് എയര്‍വേയ്സിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.