?????????? ?????? ????????? ???????????? ?????????? ???????????? ???????????? 451?? ???????? ?????????????

ചൂട് സഹിക്കാന്‍ വയ്യ; യു.എസ് പട്ടാളക്കാര്‍ യൂനിഫോമില്‍ പൂളില്‍ ചാടി

കുവൈത്ത് സിറ്റി: കുവൈത്തിലുള്ള 451ാം കമാന്‍ഡ് പട്ടാളക്കാര്‍ കഴിഞ്ഞദിവസം മുഴുവന്‍ യൂനിഫോമും ധരിച്ച് പൂളില്‍ ചാടി. 50 ഡിഗ്രിയും കടന്ന് കുതിക്കുന്ന ചൂട് സഹിക്കാനാവാതെയാണ് ക്യാപ്റ്റന്‍െറ നേതൃത്വത്തില്‍ പട്ടാളക്കാര്‍ യൂനിഫോമില്‍ പൂളിലിറങ്ങിയത്. വെന്തുരുകുന്ന ചൂടില്‍ സഹിച്ചുനില്‍ക്കവെ അനുമതി ലഭിച്ചയുടന്‍ 24 സേനാംഗങ്ങള്‍ ക്യാമ്പ് അരിഫ്ജാനിലെ പൂളിലേക്കെടുത്തുചാടി. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അമേരിക്കയുടെ 451ാം സേനാവിഭാഗം കുവൈത്തിലുണ്ട്. സായുധ സേനയുടെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിലെ ട്രബ്ള്‍ ഷൂട്ട് ആണിവരുടെ ജോലി. എക്കാലത്തെയും ഉയര്‍ന്ന ചൂടാണ് കുവൈത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ അനുഭവപ്പെട്ടത്. മത്രിബയില്‍ രണ്ടാഴ്ചമുമ്പ് രേഖപ്പെടുത്തിയ 54  ഡിഗ്രി സെല്‍ഷ്യസ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത് വരെ അനുഭവപ്പെട്ടതില്‍ ഏറ്റവും കൂടിയ ചൂടാണെന്ന് ലോക കാലാവസ്ഥ പഠനസമിതി അംഗമായ ഉമര്‍ അല്‍ ബദൂര്‍ പറഞ്ഞിരുന്നു. ജഹ്റ, കുവൈത്ത് സിറ്റി, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലും ചൂട് 50ന് മുകളിലത്തെി. 
1913ല്‍ കാലിഫോര്‍ണിയയിലെ ഫര്‍നെയിസ് ക്രീക്കില്‍ അനുഭവപ്പെട്ട 56.7 ഡിഗ്രി സെല്‍ഷ്യസ് ആണ് ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടിയ താപനില. വരും ദിവസങ്ങളിലും രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.