ട്രാസ്ക് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പ്രസിഡന്റ് ബിജു കടവി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ട്രാസ്ക് പ്രസിഡന്റ് ബിജു കടവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജോ. സെക്രട്ടറിയും കായിക സമിതി കൺവീനറുമായ ജിൽ ചിന്നൻ സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, ട്രഷറർ തൃതീഷ് കുമാർ, വനിതാവേദി ജനറൽ കൺവീനർ ജെസ്നി ഷമീർ, ആർട്സ് ജോയിന്റ് കൺവീനർ റാഫി എരിഞ്ഞേരി, വൈസ് പ്രസിഡന്റ് ജഗദാംബരൻ, കളിക്കളം കൺവീനർ കുമാരി അനഘ രാജൻ എന്നിവർ സംസാരിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അന്തരിച്ചവർക്ക് സ്മരണാഞ്ജലി നടത്തി. സാമൂഹ്യക്ഷേമ സമിതി കൺവീനറും ജോ. സെക്രട്ടറിയുമായ എം.എൽ. സിജു അനുശോചന സന്ദേശം വായിച്ചു.
കുട്ടികളുടെ പ്രച്ഛന്ന വേഷം, ദേശഭക്തിഗാനം, സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള വീഡിയോ പ്രദർശനം, ക്വിസ് എന്നിവ നടന്നു. വിജയികൾക്ക് സമ്മാനവും മധുരപലഹാരവും വിതരണം ചെയ്തു. ചടങ്ങിൽ സെപ്റ്റംബർ 27ന് നടത്തുന്ന പൊന്നോണം 2K24 ന്റെ ഓണസദ്യയുടെ കൂപ്പൺ പ്രസിഡന്റ് ബിജു കടവി പ്രോഗ്രാം കൺവീനർ സിജുവിന് നൽകി പ്രകാശനം ചെയ്തു. ജോയിന്റ് ട്രഷറും മീഡിയ കൺവീനറുമായ വിഷ്ണു കരിങ്ങാട്ടിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.