കുവൈത്ത് സിറ്റി: ഉപഭോഗം വർധിച്ചതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പവർകട്ട് ഏർപ്പെടുത്തി. പവർ ഗ്രിഡിന്റെ സ്ഥിരത നിലനിർത്തുന്നതിനായാണ് ചില റെസിഡൻഷ്യൽ ഏരിയകളിലെ വൈദ്യുതി വിച്ഛേദിച്ചതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ചയുണ്ടായ ഇന്ധന വിതരണ തടസ്സമാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചതത്. ഇത് സുബിയ, വെസ്റ്റ് ദോഹ പവർ സ്റ്റേഷനുകളിലെ നിരവധി വൈദ്യുതി ഉൽപാദിപ്പിക്കുന്ന യൂനിറ്റുകളുടെയും ഡീസലൈനേഷൻ പ്ലാൻറുകളുടെയും പ്രവർത്തനത്തെ ബാധിച്ചു.
ജലീബ് അൽ ഷുയൂഖ്, ഹവല്ലി, മുബാറക് അൽ കബീർ, സബാഹ് അൽ അഹമ്മദ്, ഒമരിയ, ഫർവാനിയ, ഓൾഡ് ജഹ്റ, അബു ഫാത്തിറ, അബ്ദുല്ല അൽ മുബാറക്, വെസ്റ്റ് അബ്ദുല്ല അൽ മുബാറക്, ജാബിർ അൽ അഹമ്മദ്, സൗത്ത് ജഹ്റ, ഫഹദ് അൽ അഹമ്മദ്, ഹാദിയ, സാൽമിയ, ഈസ്റ്റ് ഹവല്ലി, ഖൈത്താൻ, ഫിന്താസ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി.
വൈദ്യുതി മുടങ്ങുന്നത് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഉപഭോഗത്തിൽ ജാഗ്രത പുലർത്താനും തിരക്കേറിയ സമയങ്ങളായ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെ ഉപഭോഗം കുറക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.