കുവൈത്ത് സിറ്റി: ഇന്നലെ കോഴിക്കോട് നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കുവൈത്തിലേക്ക് യാത്ര ചെയ്തവരില്‍ പകുതിയോളം പേര്‍ക്ക് ലഗേജ് ലഭിച്ചില്ളെന്ന് പരാതി. ഞായറാഴ്ചത്തെ കോഴിക്കോട്-കുവൈത്ത് എ.എക്സ്.ബി 393 വിമാനത്തില്‍ എത്തിയവരാണ് ലഗേജ് കിട്ടാതെ വലഞ്ഞത്. 165 യാത്രക്കാര്‍ക്ക് ലഗേജ് കിട്ടിയിട്ടില്ല. കരിപ്പൂരില്‍നിന്ന് ഏറെ പച്ചക്കറി വിമാനത്തില്‍ കയറ്റുന്നതായി കണ്ടിരുന്നെന്ന് യാത്രക്കാരിലൊരാള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതായിരിക്കാം യാത്രക്കാരുടെ ലഗേജ് ഒഴിവാക്കിയതെന്ന് കരുതുന്നു. സമീപകാലത്തായി കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസില്‍ ലഗേജ് കിട്ടാത്ത സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ലഗേജ് കിട്ടാതിരിക്കുമ്പോള്‍ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ വിശദീകരണം പോലും ലഭിക്കാത്തത് പ്രയാസം ഇരട്ടിയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.