ജൂലൈ അവസാനം വരെ പൊടിക്കാറ്റ് തുടരും-ഖാലിദ് അബ്ദുല്ല അല്‍ ജംആന്‍

കുവൈത്ത് സിറ്റി: രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പൊടിക്കാറ്റ് കൂടിയും കുറഞ്ഞും അടുത്തമാസം അവസാനംവരെ തുടരുമെന്ന് പ്രമുഖ ഗോളനിരീക്ഷകന്‍ ഖാലിദ് അബ്ദുല്ല അല്‍ ജംആന്‍ പറഞ്ഞു. നേരിയ ചൂടില്‍നിന്ന് കടുത്ത ചൂടിലേക്ക് പ്രവേശിക്കുന്ന ‘അല്‍ ബവാരിഹ്’ എന്ന കാലാവസ്ഥ പ്രതിഭാസത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എല്ലാവര്‍ഷവും ഈ കാലത്ത് സമാനമായ കാലാവസ്ഥതന്നെയാണ് അനുഭവപ്പെടുക. അടിച്ചുവീശുന്ന കാറ്റാണ് പ്രധാന പ്രത്യേകത. ചിലപ്പോള്‍ വടക്ക് ഭാഗത്തുനിന്നും മറ്റു ചിലപ്പോള്‍ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുനിന്നും പകല്‍ ശക്തമായ കാറ്റ് അടിച്ചുവീശും. രാത്രി പക്ഷേ കാറ്റ് ശക്തികുറയുകയും പൊതുവെ ശാന്തമായ അന്തരീക്ഷവുമായിരിക്കും. പകല്‍ നേരങ്ങളില്‍ അടിച്ചുവീശുന്ന കാറ്റാണ് പൊടിപടലങ്ങള്‍ ഉയരുന്നതിന് കാരണമാകുന്നത്. അല്‍ ബവാരിഹ് പ്രതിഭാസത്തെ മുമ്പുമുതല്‍ക്കേ ഗോളനിരീക്ഷകര്‍ മൂന്നു ഘട്ടങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഇതില്‍ ഓരോ ഘട്ടത്തിനും 13 ദിവസങ്ങളാണുള്ളത്. ചില ഘട്ടങ്ങളില്‍ പൊടിക്കാറ്റ് ശക്തമാകുമ്പോള്‍ സൂര്യരശ്മികള്‍ ഭൂമിയില്‍ നേരിട്ട് പതിക്കുന്നതിന് തടസ്സമാവുകയും അത് ചൂട് കുറക്കുകയും ചെയ്യും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.