കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയര്‍വേയ്സിലേക്ക് 10 വിമാനങ്ങള്‍കൂടിയത്തെുന്നു. അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിങ്ങില്‍നിന്നുള്ള 10 ബി 777-300 ഇ.ആര്‍ വിമാനങ്ങളാണ് ഈവര്‍ഷം നവംബറോടെ ലഭിച്ചുതുടങ്ങുകയെന്ന് കുവൈത്ത് എയര്‍വേയ്സ് ചെയര്‍പേഴ്സണും സി.ഇ.ഒയുമായ റഷ അബ്ദുല്‍ അസീസ് അല്‍റൂമി അറിയിച്ചു. 25 പുതിയ വിമാനങ്ങള്‍ക്കായി ഫ്രഞ്ച് കമ്പനിയായ എയര്‍ബസുമായി കരാര്‍ ഒപ്പുവെച്ചതിനുപിന്നാലെയാണ് 10 വിമാനങ്ങള്‍ക്കായി ബോയിങ് കമ്പനിയുമായും ധാരണയിലത്തെിയിരുന്നത്.
എയര്‍ബസുമായുള്ള കരാറിന്‍െറ ഭാഗമായി 10 എ 350-900 വിമാനങ്ങളും 15 എ 320 നിയോ വിമാനങ്ങളും 2019 മുതലാണ് ലഭിച്ചുതുടങ്ങുക. അതുവരെ ഉപയോഗിക്കാനായി പാട്ടത്തിനെടുക്കുന്ന 12 വിമാനങ്ങളും അടുത്തിടെ കുവൈത്തിലത്തെിയിരുന്നു. ഇതോടെ, പഴയ 22 വിമാനങ്ങളില്‍ 12ഉം ഒഴിവാക്കിയിരുന്നു.
പുതിയ 10 ബോയിങ്ങുകള്‍കൂടി എത്തുന്നതോടെ പഴക്കമേറിയ വിമാനങ്ങളെല്ലാം കുവൈത്ത് എയര്‍വേയ്സ് അണിയില്‍നിന്ന് അപ്രത്യക്ഷമാവും. ഏറെക്കാലമായി ചിറകൊടിഞ്ഞ് പറക്കുന്ന കുവൈത്ത് എയര്‍വേയ്സിന്‍െറ വിമാനവ്യൂഹം ആധുനികവത്കരിക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ കരാറുകള്‍. 1954ല്‍ സ്ഥാപിതമായ കുവൈത്ത് എയര്‍വേയ്സ് കമ്പനിക്ക് നിലവില്‍ ലോകത്തെ 37 രാജ്യങ്ങളിലെ 52 നഗരങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന 22 വിമാനങ്ങളാണുള്ളത്. ബോയിങ് 777-200 ഇ.ആര്‍, ബോയിങ് 747-400 എം, എയര്‍ബസ് എ 340-300, എയര്‍ബസ് എ 330-200, എയര്‍ബസ് എ 320-200, എയര്‍ബസ് എ 310-300 എയര്‍ബസ് എ 300-600 ആര്‍ എന്നീ വിമാനങ്ങളാണ് സര്‍വിസ് നടത്തുന്നത്. ഇവയില്‍ മിക്കതും ഏറെ പഴക്കം ചെന്നവയും കാര്യക്ഷമമായി സര്‍വിസ് നടത്താന്‍ കഴിയാത്തവയുമാണ്.
ഇതേതുടര്‍ന്നാണ് വിമാനവ്യൂഹം ആധുനികവത്കരിക്കാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം, കമ്പനി സ്വകാര്യവത്കരണ നടപടികളും പുരോഗമിക്കു
ന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.