കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കി കുവൈത്തി സാഹസികൻ ഫുആദ് ഖബാസർദ്. കൊടിയ പ്രയാസങ്ങളെയും കാലാവസ്ഥ വെല്ലുവിളികളെയും അതിജയിച്ചാണ് ഖബാസർദ് സമുദ്രനിരപ്പിൽനിന്ന് 8,834 മീറ്റർ ഉയരമുള്ള എവറസ്റ്റിൽ കുവൈത്തിെൻറ പതാക പാറിച്ചത്.
അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കുവൈത്തിെൻറ പതാക ഇനി ലോകത്തിെൻറ ഏറ്റവും മുകളിൽ പാറിക്കളിക്കും. രണ്ട് മാസത്തെ യജ്ഞം പൂർത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം കുവൈത്ത് വാർത്ത ഏജൻസിയോടാണ് തെൻറ സാഹസികതയെ കുറിച്ച് വിശദീകരിച്ചത്.
രണ്ട് വർഷത്തിനിടെ രണ്ടാം പ്രാവശ്യമാണ് അദ്ദേഹം എവറസ്റ്റിൽ കയറാൻ പരിശ്രമിക്കുന്നത്. ഇതിന് മുമ്പ് 2015ലാണ് ഖബാസർദ് ആദ്യമായി എവറസ്റ്റിലേക്ക് യാത്ര നടത്തിയത്. അന്ന് പക്ഷേ കടുത്ത വെല്ലുവിളികളെ തുടർന്ന് 5,364 മീറ്ററിൽ യാത്ര അവസാനിപ്പിച്ച് മല തിരിച്ചിറങ്ങുകയായിരുന്നു. ഏത് വെല്ലുവിളികളും ഏറ്റെടുത്ത് പൂർത്തിയാക്കാനുള്ള പ്രചോദനം സ്വദേശി ചെറുപ്പക്കാരിലുണ്ടാക്കുകയാണ് യജ്ഞത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സാഹസികൻ പറഞ്ഞു.
അതോടൊപ്പം ജനസേവനത്തിൽ ലോകപട്ടം നേടിയ അമീറിെൻറ പടം ഏറ്റവും മുകളിൽ പാറിക്കളിക്കണമെന്ന നിർബന്ധവും തനിക്കുണ്ടായിരുന്നു. സാഹസികതയിൽ താൽപര്യമുള്ളവരെ കൂട്ടി അടുത്ത വർഷവും എവറസ്റ്റിലെത്തുമെന്ന് ഖബാസർദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.