കുവൈത്ത് സിറ്റി: സബാഹ് അൽ അഹ്മദ് ഹെറിറ്റേജ് വില്ലേജിൽ ദേശീയ പൈതൃകോത്സവത്തിന് ഡിസംബർ ആദ്യവാരത്തിൽ തുടക്കമാവും. ഹെറിറ്റേജ് വില്ലേജ് ഡയറക്ടർ സൈഫ് ശല്ലാഹി കുവൈത്ത് വാർത്താ ഏജൻസിയോട് അറിയിച്ചതാണ് ഇക്കാര്യം. ആളു കയറിയും കയറാതെയുമുള്ള ഒട്ടക ഓട്ടമത്സരം, ഒട്ടക നടത്തം, കുതിരയോട്ടം, പ്രാപ്പിടിയൻ പക്ഷികളെ പറത്തൽ, പ്രാപ്പിടിയനെ വേട്ടക്ക് അയക്കൽ, മീൻപിടിത്ത മത്സരം തുടങ്ങിയവയുമുണ്ടാവും. എണ്ണവരുമാനം കനിഞ്ഞരുളിയ സമ്പന്നതക്ക് മുമ്പ് രാജ്യത്തെ സ്വദേശികളിൽ പലരും ഉപജീവനത്തിനായി മുത്തുവാരലിന് പുറമെ ആടുകളെയും ഒട്ടകങ്ങളെയും വളർത്തിയും പരിപാലിച്ചും പോന്നിരുന്നതായാണ് ചരിത്രം. അക്കാലത്ത് അവർക്കിടയിൽ മാത്സര്യബുദ്ധിയോടെ സംഘടിപ്പിച്ചുപോന്നിരുന്നതാണ് ഒട്ടകയോട്ട മത്സരം, കുതിരയോട്ടം, പ്രാപ്പിടിയൻ പരുന്ത് പറത്തൽ തുടങ്ങിയവ. പൈതൃകോത്സവത്തിലെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും മാസങ്ങൾ നീളുന്ന പരിശീലനങ്ങളാണ് നൽകുന്നത്. മത്സരത്തിൽ പെങ്കടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കും. ഇത്തവണ ഒേട്ടറെ പുതുമകളോടെയാണ് പൈതൃകോത്സവം സംഘടിപ്പിക്കുന്നത്. പുരാതന കുവൈത്തി നഗരങ്ങളുടെ മാതൃക, പുരാതന ചുമർചിത്രങ്ങൾ എന്നിവ നിർമിക്കും. സന്ദർശകർക്ക് ഇരിക്കാൻ കൂടുതൽ ഇരിപ്പിടവും ഒരുക്കുന്നുണ്ട്. നിരവധി നാടൻകലാരൂപങ്ങളുടെ പ്രദർശനവും കുട്ടികൾക്കുള്ള വിവിധ വിനോദപരിപാടികളും വില്ലേജിൽ ഒരുക്കും. പൈതൃക മ്യൂസിയം, റസ്റ്റാറൻറുകൾ, കുട്ടികളുടെ സിനിമാശാല, കൃത്രിമ തടാകങ്ങൾ എന്നിവയും സജ്ജമാക്കും. മത്സരങ്ങളിൽ പെങ്കടുക്കാൻ കൊട്ടും കൂരവയും ആരവങ്ങളുമായി മൈതാനിയിൽ എത്തുന്ന ഗോത്രവിഭാഗങ്ങൾ വെവ്വേറെ ഖൈമകളിൽ താമസിച്ച് മത്സരത്തിൽ പയറ്റേണ്ട തന്ത്രങ്ങളും പുതിയ രീതികളും മെനയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.