കുവൈത്ത് സിറ്റി: കുവൈത്തിൽ 26 ജഡ്ജിമാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. നേരത്തേ 10 അഭിഭാഷകർക്കും വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയതാണ് ജഡ്ജിമാർക്കും വൈറസ് ബാധയേൽക്കാൻ കാരണമെന്നാണ് സൂചന. എന്നാൽ, ഇക്കാര്യം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ജഡ്ജിമാർക്ക് രോഗബാധയേറ്റ സാഹചര്യത്തിൽ സെഷനുകൾ വെട്ടിക്കുറക്കുമെങ്കിലും കോടതി പ്രവർത്തിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.